വൈറൽ ഫീവർ: ഫ്രഞ്ച് ഓപ്പണിൽനിന്ന് പിൻമാറി 4–ാം സീഡും വിമ്പിൾഡൻ ചാംപ്യനുമായ റിബകീന

alena-rebeka
എലേന റിബകീന
SHARE

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് മൂന്നാം റൗണ്ട് മത്സരത്തിനിറങ്ങാതെ ടൂർണമെന്റിൽ നിന്നു പിൻമാറി കസഖ്സ്ഥാൻ താരം എലേന റിബകീന. വൈറൽ ഫീവർ ബാധിച്ചതിനെത്തുടർന്നാണ് ഇവിടെ 4–ാം സീഡും നിലവിലെ വിമ്പിൾഡൻ ചാംപ്യനുമായ റിബകീനയുടെ പിൻമാറ്റം. 

ഇതോടെ എതിരാളി സ്പെയിനിന്റെ സാറ സോറിബെസ് ടോർമോ പ്രീക്വാർട്ടറിലെത്തി. ചൈനയുടെ വാങ് ഷിൻയുവിനെതിരെ ‘ഡബിൾ ബാഗൽ’ ജയവുമായി ഒന്നാം സീഡ് പോളണ്ടിന്റെ ഇഗ സ്യാംതെകും മുന്നേറി (6–0,6–0). രണ്ടു സെറ്റിലും 6–0 സ്കോറിനു ജയിക്കുന്നതിനാണ് ഡബിൾ ബാഗൽ എന്നു പറയുന്നത്. 

ചെക് റിപ്പബ്ലിക് താരം കരോലിൻ മുച്ചോവ, യുക്രെയ്ൻ താരം എലിന സ്വിറ്റോലിന, അമേരിക്കൻ താരങ്ങളായ കോക്കോ ഗോഫ്, സ്ലൊയേൻ സ്റ്റീഫൻസ് എന്നിവരും മൂന്നാം റൗണ്ട് കടന്നു. പുരുഷ സിംഗിൾസിൽ സ്പെയിൻ താരം കാർലോസ് അൽകാരസ്, ഡെൻമാർക്ക് താരം ഹോൾഗർ റൂണെ, ചിലെ താരം നിക്കോളാസ് ജാരി, അർജന്റീന താരം ടോമാസ് എഷ്‌വെറി, ജപ്പാൻ താരം യോഷിഹിതോ നിഷിയോക, നോർവേ താരം കാസ്പർ റൂഡ് എന്നിവർ ഇന്നലെ പ്രീക്വാർട്ടറിലെത്തി.

English Summary: French Open Tennis Women's Singles third round match Elena Rybakina withdrew

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS