റോസ്മാലൻ (നെതർലൻഡ്സ്) ∙ പരുക്കുമൂലം 5 മാസത്തെ വിശ്രമം കഴിഞ്ഞു തിരികെയെത്തിയ യുഎസ് ടെന്നിസ് താരം വീനസ് വില്യംസിന് ലിബെമ ഓപ്പൺ ഗ്രാസ്കോർട്ട് ടൂർണമെന്റിലെ ആദ്യമത്സരത്തിൽ തോൽവി. സ്വിസ് ടീനേജ് താരം സെലിൻ നയിഫാണ് നേരിട്ടുള്ള 3 സെറ്റുകളിൽ നാൽപത്തിരണ്ടുകാരി വീനസിനെ തോൽപിച്ചത്.
സ്കോർ: 3-6 7-6 (6-3) 6-2. പതിനേഴുകാരി സെലീനുമായുള്ള വീനസിന്റെ വീറുറ്റ പോരാട്ടം 2 മണിക്കൂർ 18 മിനിറ്റു നീണ്ടു. കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ച സഹോദരി സെറീന വില്യംസും മത്സരം കാണാനെത്തിയിരുന്നു.
English Summary: Venus Williams loses to Swiss teen on return