മയ്യോർക്ക (സ്പെയിൻ) ∙ ഇന്ത്യൻ ടെന്നിസ് താരം യൂകി ഭാംബ്രിക്ക് കരിയറിലെ ആദ്യ എടിപി വേൾഡ് ടൂർ കിരീടം. മയ്യോർക്ക ചാംപ്യൻഷിപ് പുരുഷ ഡബിൾസിൽ ഭാംബ്രിയും ദക്ഷിണാഫ്രിക്കക്കാരൻ ലോയ്ഡ് ഹാരിസും ഉൾപ്പെട്ട സഖ്യം ജേതാക്കളായി. ഡച്ച് – ഓസ്ട്രിയൻ ജോടിയായ റോബിൻ ഹസി – ഫിലിപ് ഓസ്‌വാൾഡ് സഖ്യത്തെയാണ് ഭാംബ്രിയും ലോയ്ഡും തോൽപിച്ചത്. 6–3, 6–4. മുപ്പത്തിയൊന്നുകാരൻ ഭാംബ്രി ഇതുവരെ സാകേത് മയ്‌നനിക്കൊപ്പമായിരുന്നു ഡബിൾസ് കളിച്ചിരുന്നത്. വിമ്പിൾഡനിൽ മയ്‌നനിക്കൊപ്പമാകും താൻ മത്സരിക്കുകയെന്ന് ഭാംബ്രി പറഞ്ഞു. മലയാളിയായ ബാലചന്ദ്രൻ മാണിക്കത്താണ് പരിശീലകൻ.
English Summary: India's Yuki Bhambri claims maiden ATP Tour Title