ലണ്ടൻ ∙ 43–ാം വയസ്സിൽ തന്റെ 24–ാം വിമ്പിൾഡൻ ചാംപ്യൻഷിപ് കളിക്കാനെത്തിയ യുഎസ് താരം വീനസ് വില്യംസിന് ആദ്യ റൗണ്ടിൽ തന്നെ തോൽവി. വനിതാ സിംഗിൾസിൽ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയാണ് വീനസിനെ വീഴ്ത്തിയത് (6–4, 6–3). ആദ്യ സെറ്റിൽ 3–0നു മുന്നിലെത്തിയെങ്കിലും വീനസിനു പിന്നീട് ഇരുപത്തിയെട്ടുകാരി സ്വിറ്റോലിനയ്ക്കെതിരെ പിടിച്ചു നിൽക്കാനായില്ല.
അമേരിക്കൻ ടെന്നിസിൽ വീനസിന്റെയും സഹോദരി സെറീന വില്യംസിന്റെയും പിൻഗാമിയായി അറിയപ്പെടുന്ന പത്തൊൻപതുകാരി കൊക്കോ ഗോഫും ഇന്നലെ തോറ്റു പുറത്തായി. അമേരിക്കൻ താരം തന്നെയായ സോഫിയ കെനിനാണ് 7–ാം സീഡ് ഗോഫിനെ തോൽപിച്ചത് (6–4, 4–6, 6–2). നിലവിലെ ചാംപ്യനായ കസ്ഖസ്ഥാന്റെ എലിന റിബകീന അമേരിക്കയുടെ ഷെൽബി റോജേഴ്സിനെ തോൽപിച്ച് (4–6, 6–1, 6–2) രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ് ഫ്രഞ്ച് താരം ജെറമി ചാർഡിയെ തോൽപിച്ച് (6–0,6–2,7–5) രണ്ടാം റൗണ്ടിലെത്തി.
English Summary : American tennis player venus williams failed wimbledon championship