ADVERTISEMENT

മേൽക്കൂരയുണ്ടായിട്ടും മഴ മൂലം വിമ്പിൾഡനിലെ മത്സരങ്ങൾ ഒരു മണിക്കൂറിലേറെ വൈകിയതിൽ വിമർശനം. തിങ്കളാഴ്ച പുരുഷ സിംഗിൾസിൽ നിലവിലെ ചാംപ്യൻ നൊവാക് ജോക്കോവിച്ചിന്റെ മത്സരം 80 മിനിറ്റ് വൈകിയാണ് തുടങ്ങിയത്. മത്സരത്തിനു മുൻപേ മഴ പെയ്തതിനാൽ സംഘാടകർ റൂഫ് ഉടൻ അടച്ചെങ്കിലും അപ്പോഴേക്കും കോർട്ട് നനഞ്ഞിരുന്നു. കോർട്ടിലെ ഈർപ്പം വറ്റിച്ചെടുക്കേണ്ട ജോലിയായി പിന്നെ. 

പ്രത്യേക ഉപകരണങ്ങളുമായി ഊർജിതമായി പണിയെടുത്ത ഗ്രൗണ്ട് സ്റ്റാഫിനൊപ്പം തമാശരൂപേണ ജോക്കോവിച്ചും പങ്കു ചേർന്നു. തന്റെ ടവ്വൽ ആയിരുന്നു ജോക്കോവിച്ചിന്റെ ഉപകരണം. കോർട്ട് തെന്നും എന്നതിനാൽ കളിക്കാരുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടതിനാലാണ്  മത്സരം വൈകിയത് എന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ ഏറെ വൈകി മത്സരം തുടങ്ങിയിട്ടും കോർട്ടിലെ തെന്നൽ മാറിയിരുന്നില്ല.

ഇടയ്ക്ക് ജോക്കോവിച്ച് കാലിടറി നെറ്റിലേക്കു വീഴുകയും ചെയ്തു. 2009ൽ 8 കോടി പൗണ്ട് (ഏകദേശം 835 കോടി രൂപ) ചെലവഴിച്ചാണ് വിമ്പിൾഡനിലെ പ്രധാനവേദിയായ സെന്റർ കോർട്ടിൽ ഉള്ളിലേക്കു വലിക്കാവുന്ന റൂഫ് സ്ഥാപിച്ചത്.

English Summary : Djokovic overcomes rain delay to beat Pedro Cachin

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com