ഇതൊക്കെ എന്ത് !; വാവ്‌റിങ്കയെ വീഴ്ത്തി ജോക്കോവിച്ച് വിമ്പിൾഡൻപ്രീക്വാർട്ടറിൽ

novak-djokovic
ജോക്കോവിച്ച് മത്സരത്തിനിടെ
SHARE

ലണ്ടൻ ∙ ജോക്കോവിച്ചിനെതിരെ താൻ ജയിക്കാൻ ഒരു സാധ്യതയുമില്ല എന്നാണ് സ്റ്റാൻ വാവ്‌റിങ്ക മത്സരത്തിനു മുൻപേ പറഞ്ഞത്. അതു സത്യമായി. വെള്ളിയാഴ്ച വിമ്പിൾഡൻ നൈറ്റ് കർഫ്യു (പ്രാദേശിക സമയം രാത്രി 11 മണി) തുടങ്ങുന്നതിന് മിനിറ്റുകൾ മുൻപ് കളി തീർത്ത് ജോക്കോവിച്ച് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ കടന്നു. മൂന്നാം സെറ്റിൽ മാത്രമാണ് സെർബിയൻ താരത്തിന് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ 3 തവണ സിംഗിൾസ് ചാംപ്യനായിട്ടുള്ള സ്വിറ്റ്സർലൻഡ് താരം വാവ്‌റിങ്കയ്ക്കു കഴിഞ്ഞത്. സ്കോർ: 6–3,6–1,7–6. വിമ്പിൾഡനിൽ ജോക്കോവിച്ചിന്റെ തുടർച്ചയായ 31–ാം ജയമാണിത്.

പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് കാർലോസ് അൽകാരസ്, 3–ാം സീഡ് ഡാനിൽ മെദ്‌വദെവ്, 5–ാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസ്, 7–ാം സീഡ് ആന്ദ്രെ റുബ്‌ലേവ്, 8–ാം സീഡ് യാനിക് സിന്നർ എന്നിവരും പ്രീക്വാർട്ടറിലെത്തി. വനിതകളിൽ ഒന്നാം സീഡ് ഇഗ സ്യാംതെക് ക്രൊയേഷ്യയുടെ പെട്ര മാർട്ടിച്ചിനെ അനായാസം തോൽപിച്ചു (6–2,7–5). 2–ാം സീഡ് അരീന സബലേങ്ക, 4–ാം സീഡ് ജെസിക്ക പെഗുല, 9–ാം സീഡ് പെട്ര ക്വിറ്റോവ, 13–ാം സീഡ് ബിയാട്രിസ് ഹദാദ് മെയ എന്നിവരും പ്രീക്വാർട്ടറിലെത്തി. പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും അടങ്ങുന്ന സഖ്യം ഒന്നാം റൗണ്ട് ജയിച്ചു.

English Sumary : Novak Djokovic dropped Stan Wawrinka in Wimbledon tennis prequarters

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS