പകരം വീട്ടി ഒൻസ് ജാബർ; റിബകീനയെ വീഴ്ത്തി വിമ്പിൾഡൻ സെമിയിൽ

Ons-Jaber
ഒൻസ് ജാബറിന്റെ വിജയാഹ്ലാദം.
SHARE

ലണ്ടൻ ∙ കഴി‍ഞ്ഞ വർഷത്തെ സങ്കടകരമായ തോൽവിക്ക് ഒൻസ് ജാബർ പകരം വീട്ടി. നിലവിലെ ചാംപ്യൻ എലീന റിബകീനയെ വീഴ്ത്തി തുനീസിയൻ താരം ജാബർ വിമ്പിൾഡൻ വനിതാ സിംഗിൾസ് സെമിഫൈനലിൽ കടന്നു (6–7,6–4,6–1). കഴിഞ്ഞ വർഷം ജാബറിനെ ഫൈനലിൽ തോൽപിച്ചാണ് കസഖ്സ്ഥാൻ താരം റിബകീന കിരീടമുയർത്തിയത്.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ കൈവിട്ടെങ്കിലും ശക്തമായി തിരിച്ചു വന്ന ഇരുപത്തിയെട്ടുകാരി ജാബർ പിന്നീടുള്ള 2 സെറ്റുകളും അനായാസം സ്വന്തമാക്കി. സെമിയിൽ ബെലാറൂസിന്റെ 2–ാം സീഡ് അരീന സബലേങ്കയാണ് ജാബറിന്റെ എതിരാളി. അമേരിക്കൻ താരം മാഡിസൺ കീസിനെയാണ് സബലേങ്ക ക്വാർട്ടറിൽ മറികടന്നത് (6–2,6–4).

പുരുഷ സിംഗിൾസ് സെമിഫൈനലിൽ 2–ാം സീഡ് നൊവാക് ജോക്കോവിച്ച് 8–ാം സീഡ് യാനിക് സിന്നറെയും ഒന്നാം സീഡ് കാർലോസ് അൽകാരസ് 3–ാം സീഡ് ഡാനിൽ മെദ്‌വദെവിനെയും നേരിടും. പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും സെമിയിലെത്തി. ഡച്ച് സഖ്യമായ ടാലൻ ഗ്രീക്സ്പോർ–ബാർട്ട് സ്റ്റീവൻസ് എന്നിവരെയാണ് ഇരുവരും വീഴ്ത്തിയത് (6–7,7–5,6–2).

English Summary : Ons Jabeur exacts revenge as defending champion Elena Rybakina suffers Wimbledon quarterfinal exit

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS