ഫ്രഞ്ച് ഓപ്പണിൽ ഇന്ന് നദാൽ X സ്വരേവ്
Mail This Article
പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യറൗണ്ടിൽ സ്പെയിനിന്റെ കാർലോസ് അൽകാരസിന് അനായാസ ജയം. യുഎസിന്റെ ജെ.ജെ.വോൾഫിനെ മറികടന്നായിരുന്നു (6-1,6-2,6-1) മൂന്നാം സീഡ് അൽകാരസിന്റെ മുന്നേറ്റം. എന്നാൽ വനിതകളിലെ ആദ്യറൗണ്ട് മത്സരത്തിൽ മുൻ ലോക ഒന്നാം നമ്പർ ജപ്പാന്റെ നവോമി ഒസാക്ക സീഡ് ചെയ്യപ്പെടാത്ത ഇറ്റാലിയൻ താരം ലൂസിയ ബ്രോൺസെറ്റിയോടു വിയർത്തു ജയിച്ചു (6-1,4-6,7-5).
വനിതകളിലെ മറ്റൊരു മത്സരത്തിൽ മുൻ ചാംപ്യൻ യെലേന ഒസ്റ്റപെങ്കോ റുമേനിയയുടെ ജാക്വലിൻ ക്രിസ്റ്റ്യനെ തോൽപിച്ച് രണ്ടാംറൗണ്ടിലെത്തി. പുരുഷ സിംഗിൾസിൽ ആറാം സീഡ് റഷ്യയുടെ ആന്ദ്രേ റുബലേവ്, പത്താം സീഡ് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവ് എന്നിവരും ആദ്യ മത്സരം ജയിച്ചു. ഫ്രഞ്ച് ഓപ്പൺ ഒന്നാംറൗണ്ടിൽ ഏറ്റവും ആവേശകരമായ മത്സരത്തിൽ മുൻ ചാംപ്യൻ റാഫേൽ നദാൽ ഇന്ന് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും.