ജോക്കോ തുടങ്ങി; അൽകാരസും സിറ്റ്സിപാസും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിൽ

Mail This Article
×
പാരിസ് ∙ ഇരുപത്തഞ്ചാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ സൂപ്പർതാരം നൊവാക് ജോക്കോവിച്ച് പാരിസിൽ കുതിപ്പ് തുടങ്ങി. ഫ്രാൻസിന്റെ ഹ്യൂസ് ഹെർബർട്ടിനെയാണ് (6-4,7-6,6-4) നിലവിലെ ചാംപ്യനായ ജോക്കോ ഫ്രഞ്ച് ഓപ്പണിന്റെ ആദ്യറൗണ്ടിൽ മറികടന്നത്. ലോക 63–ാം നമ്പർ സ്പെയിനിന്റെ റോബർട്ടോ ബായിനയാണ് രണ്ടാം റൗണ്ടിൽ ജോക്കോവിച്ചിന്റെ എതിരാളി.
പുരുഷ സിംഗിൾസിലെ മൂന്നാം സീഡ് കാർലോസ് അൽകാരസും ഒൻപതാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസും മൂന്നാം റൗണ്ടിലെത്തി. സ്പാനിഷ് താരം അൽകാരസ് നെതർലൻഡ്സിന്റെ ജെസ്പർ ജോങ്ങിനെ തോൽപിച്ചപ്പോൾ (6-3,6-4, 2-6,6-2) ജർമനിയുടെ ഡാനിയേൽ അൽമെയറിനെതിരെയായിരുന്നു സിറ്റ്സിപാസിന്റെ ജയം (6-3,6-2,6-7,6-4).
വനിതകളിൽ എട്ടാം സീഡ് തുനീസിയയുടെ ഓൻസ് ജാബറും യുഎസിന്റെ സോഫിയ കെനിനും മൂന്നാം റൗണ്ടിലെത്തി.
English Summary:
Novak Djokovic Start playing in French Open tennis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.