വിമ്പിൾഡൻ ടെന്നിസ്: സിന്നർ, സ്വരേവ് മുന്നോട്ട്
Mail This Article
ലണ്ടൻ ∙ രണ്ടാം ഗ്രാൻസ്‌ലാം കിരീടം ലക്ഷ്യമിടുന്ന ഇറ്റലിയുടെ യാനിക് സിന്നർ വിമ്പിൾഡൻ ടെന്നിസിൽ വിജയക്കുതിപ്പ് തുടരുന്നു. മൂന്നാംറൗണ്ട് മത്സരത്തിൽ സെർബിയയുടെ മിയോമിർ കെമനോവിച്ചിനെ അനായാസം തോൽപിച്ചാണ് ലോക ഒന്നാംനമ്പറായ ഇരുപത്തിരണ്ടുകാരൻ (6–1, 6–4, 6–2) ടൂർണമെന്റിന്റെ പ്രീക്വാർട്ടറിലെത്തിയത്.
പുരുഷ വിഭാഗത്തിലെ മറ്റൊരു കടുത്ത പോരാട്ടത്തിൽ ബ്രിട്ടന്റെ കാമറൂൺ നോറിയെ തോൽപിച്ച് നാലാംസീഡ് ജർമനിയുടെ അലക്സാണ്ടർ സ്വരേവും മുന്നേറി (6-4, 6-4, 7-6). യുഎസിന്റെ ഫ്രാൻസസ് ടിഫോയിയെ പൊരുതി തോൽപിച്ച് നിലവിലെ ചാംപ്യൻ സ്പെയിനിന്റെ കാർലോസ് അൽകാരസും (5–7, 6–2, 4–6, 7–6, 6–2) പ്രീക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു.
വനിതകളിൽ യുഎസിന്റെ കോക്കോ ഗോഫ് ബ്രിട്ടന്റെ സോനായി കാർടാലിനെ അനായാസം തോൽപിച്ചപ്പോൾ (6–4, 6–0) ബ്രിട്ടന്റെ എമ്മ റഡുകാനു ഗ്രീസിന്റെ മരിയ സക്കാരിയെ വീഴ്ത്തി.