ADVERTISEMENT

ലണ്ടൻ ∙ മുൻനിര താരങ്ങളിൽ പലരും അടിതെറ്റി വീണ വിമ്പിൾഡൻ ടെന്നിസ് വനിതാ സിംഗിൾസിൽ മുൻ ചാംപ്യൻ എലേന റിബകീന കിരീടക്കുതിപ്പ് തുടരുന്നു. യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയെ അനായാസം തോൽപിച്ച കസഖ്സ്ഥാൻ താരം റിബകീന (6-3, 6-2) വിമ്പിൾഡനിൽ അവസാന നാലിലെത്തി. ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവയാണ് സെമിയിൽ റിബകീനയുടെ എതിരാളി.

13–ാം സീ‍ഡ് യെലേന ഒസ്റ്റപെങ്കോയെ തോൽപിച്ചാണ് (6-4, 7-6) മുൻ ഫ്രഞ്ച് ഓപ്പൺ ചാംപ്യനായ ക്രെജിക്കോവ സെമിയിലെത്തിയത്. 31–ാം റാങ്കുകാരിയായ ക്രെജിക്കോവയുടെ ആദ്യ വിമ്പിൾഡൻ സെമിഫൈനലാണിത്. ക്രൊയേഷ്യയുടെ ഡോണ വെകിച്ചും ഇറ്റലിയുടെ ജാസ്മിൻ പവോലിനിയും തമ്മിലാണ് രണ്ടാം സെമിഫൈനൽ.

ജോക്കോവിച്ചിന് വോക്കോവർ

എട്ടാം വിമ്പിൾഡൻ കിരീടം ലക്ഷ്യമിടുന്ന സെർബിയൻ താരം നൊവാക് ജോക്കോവിച്ച് മത്സരിക്കാതെ സെമിയിലെത്തി. ക്വാർട്ടറിലെ എതിരാളിയായ ഓസ്ട്രേലിയൻ താരം അലക്സ് ഡി മിനോർ മത്സരത്തിനു മുൻപ് പരുക്കേറ്റു പിൻമാറിയതോടെ ജോക്കോവിച്ചിന് ‘വോക്കോവർ’ ലഭിക്കുകയായിരുന്നു. നിലവിലെ ചാംപ്യൻ കാർലോസ് അൽകാരസും റഷ്യയുടെ ഡാനി‌ൽ മെദ്‌വദേവും തമ്മിലാണ് പുരുഷ സിംഗിൾസിലെ ആദ്യ സെമി.

English Summary:

Elena Rybakina and Barbora Krejcikova in semis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com