ന്യൂയോർക്ക്∙ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലില്‍ ബെലാറൂസ് താരം അരീന സബലേങ്കയും യുഎസിന്റെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും. സെമി ഫൈനലിൽ യുഎസിന്റെ തന്നെ എമ്മ നവാരോയെയാണ് സബലേങ്ക തോൽപിച്ചത്. സ്കോർ 3–6, 6–7 (2–7).

ടൈ ബ്രേക്കർ പോരാട്ടത്തിലാണ് രണ്ടാം സെറ്റ് ബെലാറൂസിയൻ താരം പിടിച്ചെടുത്തത്. ലോക രണ്ടാം നമ്പർ താരം തുടർച്ചയായ രണ്ടാം തവണയാണ് യുഎസ് ഓപ്പൺ ഫൈനലിൽ കടക്കുന്നത്. കഴിഞ്ഞ വർഷം യുഎസിന്റെ തന്നെ കൊക്കോ ഗോഫിനോട് ഫൈനലിൽ തോൽവി വഴങ്ങിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു തവണ വനിതാ സിംഗിൾസ് കിരീടം നേടിയ താരമാണ് സബലേങ്ക. 

അതേസമയം ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയെ തോൽപിച്ചാണ് ജെസിക്ക പെഗുല ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ സെറ്റ് കൈവിട്ട യുഎസ് താരം ശക്തമായി തിരിച്ചടിച്ച് കളി സ്വന്തമാക്കുകയായിരുന്നു. സ്കോർ 1–6, 6–4, 6–2. ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്കിനെ വീഴ്ത്തിയാണ് പെഗുല സെമിയിൽ കടന്നത്.

English Summary:

Aryna Sabalenka reached second successive US Open final