യാനിക് സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിൽ; വനിതകളിൽ ഇഗ സ്വാതെകിന് മുന്നേറ്റം

Mail This Article
×
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ഇറ്റാലിയൻ താരം യാനിക് സിന്നർ ക്വാർട്ടർ ഫൈനലിൽ. നാലാം റൗണ്ട് പോരാട്ടത്തിൽ ഡെൻമാർക്കിന്റെ ഹോൾഗർ റൂണിനെയാണ് നിലവിലെ ചാംപ്യനായ സിന്നർ കീഴടക്കിയത്. സ്കോർ 6–3, 3–6, 6–3,6–2.
ക്വാർട്ടറിൽ സിന്നറിന്റെ എതിരാളിയെ തീരുമാനിച്ചിട്ടില്ല. അതേസമയം വനിതാ സിംഗിൾസിൽ പോളണ്ടിന്റെ ഇഗ സ്വാതെക് ക്വാർട്ടർ ഫൈനലിലെത്തി. ഇഗ ജർമൻ താരം എവ ലിസിനെതിരെ അനായാസ വിജയം സ്വന്തമാക്കി (0–6, 1–6). കസഖ്സ്ഥാന്റെ എലേന റിബക്കീന നാലാം റൗണ്ടിൽ തോറ്റു. യുഎസ് താരം മാഡിസൻ കീസ് എലേനയെ 3–6, 6–1, 3–6 എന്ന സ്കോറിന് തോൽപിച്ചു.
English Summary:
Australian Open : Jannik Sinner advances to the Australian Open quarterfinals, defeating Holger Rune. Iga Swiatek also secures her spot in the women's singles quarterfinals with a dominant win.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.