റാങ്കിങ് ടെന്നിസിന് തുടക്കം

Mail This Article
×
കൊച്ചി ∙ അഖിലേന്ത്യ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നാവികസേന റിയർ അഡ്മിറൽ ശ്രീനിവാസ് മദുല്ല ഉദ്ഘാടനം ചെയ്തു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിക്കു വേണ്ടി കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ടെന്നിസ് അസോസിയേഷന്റെ സഹകരണത്തോടെയാണ് ചാംപ്യൻഷിപ്. ഉദ്ഘാടന സമ്മേളനത്തിൽ നൂറുദ്ദീൻ മേത്തർ, എസ്എഎസ് നവാസ്, കേരള ടെന്നിസ് അസോസിയേഷൻ സെക്രട്ടറി ജോൺ നെച്ചുപാടം, ഇഡിടിഎ സെക്രട്ടറി കേണൽ രാംകിഷോർ എന്നിവർ പ്രസംഗിച്ചു.
അട്ടിമറി വിജയവുമായി കേരളത്തിന്റെ കരൺ ഥാപ്പ മെയിൻഡ്രോയിലെത്തി. വനിത വിഭാഗത്തിൽ മഹാരാഷ്ട്രയുടെ ടോപ് സീഡ് പൂജ ഇങ്ക്‌ലെ തെലങ്കാനയുടെ ശ്രീനിഥി റെഡ്ഡിയെ യോഗ്യതാ മൽസരത്തിൽ തോൽപിച്ചു. 25 നാണ് ഫൈനൽ.
English Summary:
All India Ranking Tennis Championship begins in Kochi. The tournament, held at the Rajiv Gandhi Indoor Stadium, features impressive wins by Karan Thappa and Pooja Ingle in the qualifying rounds.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.