ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്‍സിൽ ബൊപ്പണ്ണ–സാങ് സഖ്യത്തിന് തോൽവി

Mail This Article
×
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിള്‍സ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ താരം രോഹന്‍ ബൊപ്പണ്ണയ്ക്കും ചൈനയുടെ സാങ് ഷ്വായ്ക്കും തോൽവി. ഓസ്ട്രേലിയയുടെ ജോൺ പിയേഴ്സ്– ഒലിവിയ ഗഡെക്കി സഖ്യത്തോടാണ് ഇന്ത്യ– ചൈന സഖ്യം തോൽവി സമ്മതിച്ചത്. സ്കോർ 2–6, 6–4, 11–9. രണ്ടാം റൗണ്ടിൽ വാക്കോവർ ലഭിച്ചാണ് ബൊപ്പണ്ണ– സാങ് സഖ്യം ക്വാർട്ടറിൽ കടന്നത്.
പുരുഷ സിംഗിൾസ് വിഭാഗത്തിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവ് സെമി ഫൈനലിൽ കടന്നു. യുഎസിന്റെ ടോമി പോളിനെയാണ് ജർമൻ താരം ക്വാർട്ടറിൽ കീഴടക്കിയത്. സ്കോർ 6–7 (1–7), 6–7 (0–7), 6–2, 1–6. സെമിയിൽ സ്വരേവിന്റെ എതിരാളിയെ തീരുമാനിച്ചിട്ടില്ല.
English Summary:
Australian Open: Rohan Bopanna and Zhang Shui have lost the quarter-final against John Peers and Olivia Gadecki
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.