റാങ്കിങ് ടെന്നിസ്: ഇന്ന് ക്വാർട്ടർ

Mail This Article
×
കൊച്ചി ∙ കേരള ടെന്നിസ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജനൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾ. ഒന്നാം സീഡ് തെലങ്കാനയുടെ വിഷ്ണുവർധൻ ഡൽഹിയുടെ സാർത്ഥക് സുദനെ 6–3, 6–1ന് തോൽപിച്ച് ക്വാർട്ടറിൽ കടന്നു. രണ്ടാം സീഡ് ബംഗാളിന്റെ നിതിൻ കുമാർ സിൻഹ, മൂന്നാം സീഡ് തമിഴ്നാടിന്റെ ജയപ്രകാശ്, നാലാം സീഡ് പാർത്ഥ് അഗർവാൾ എന്നിവരും ക്വാർട്ടറിലെത്തി. വനിതകളിലെ ഒന്നാം സീഡ് പൂജ ഇങ്ക്‌ലെയും ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
English Summary:
All India Ranking Tennis: The quarterfinals of the All India Ranking Tennis tournament in Kochi, Kerala, feature top seeds battling for a spot in the semifinals. Matches are being played at the Kadavanthra Regional Sports Centre.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.