ഇഗ സ്വാതെകിനെ വീഴ്ത്തി യുഎസ് താരം, ഓസ്ട്രേലിയൻ ഓപ്പണിൽ അരീന സബലേങ്ക– മാഡിസൻ കീസ് ഫൈനൽ

Mail This Article
×
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ഫൈനലിൽ നിലവിലെ ചാംപ്യൻ അരീന സബലേങ്കയും യുഎസ് താരം മാഡിസൻ കീസും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമി ഫൈനലില്‍ പോളണ്ടിന്റെ ഇഗ സ്വാതെകിനെയാണ് യുഎസ് താരം കീഴടക്കിയത്. സ്കോർ 5–7, 6–1, 7–6 (10–8). ശനിയാഴ്ചയാണ് വനിതാ സിംഗിൾസിലെ കലാശപ്പോരാട്ടം.
തുടർച്ചയായ മൂന്നാം സീസണിലാണ് ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന ബെലാറൂസ് താരം അരീന സബലേങ്ക ഫൈനലിൽ കടക്കുന്നത്. സെമിയിൽ 11–ാം സീഡായ സ്പാനിഷ് താരം പൗല ബഡോസയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് സബലേങ്കയുടെ മൂന്നാം ഫൈനൽ പ്രവേശം. സ്കോർ: 6-4, 6-2.
കഴിഞ്ഞ വർഷം ചൈനീസ് താരം ഷെങ് ക്വിൻവെന്നിനെ 6–3, 6–2ന് തോൽപിച്ചാണ് അരീന ഓസ്ട്രേലിയൻ ഓപ്പൺ വിജയിച്ചത്. 2023ൽ കസഖ്സ്ഥാന്റെ എലേന റീബക്കീനയെയായിരുന്നു ആദ്യ അവസരത്തിൽ അരീന വീഴ്ത്തിയത്.
English Summary:
Aryna Sabalenka vs Paula Badosa, Iga Swiatek vs Madison Keys, Australian Open 2025 women's singles Semi Finals - Live Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.