നൊവാക് ജോക്കോവിച്ച് പിൻമാറി, അലക്സാണ്ടർ സ്വരേവ് ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ

Mail This Article
മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഫൈനലിൽ കടന്നു. സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച് ആദ്യ സെറ്റ് പൂർത്തിയായതിനു പിന്നാലെ മത്സരം മതിയാക്കി മടങ്ങിയതോടെയാണ് ജർമൻ താരത്തിന് ഫൈനലിലേക്ക് ‘വാക്കോവർ’ ലഭിച്ചത്.
ജോക്കോവിച്ചും സ്വരേവും ഒപ്പത്തിനൊപ്പം പൊരുതിയ ശേഷമായിരുന്നു സെർബിയൻ താരത്തിന്റെ പിൻവാങ്ങൽ. ടൈ ബ്രേക്കർ വരെയെത്തിച്ച ആദ്യ സെറ്റ് കൈവിട്ടപ്പോള്‍ ജോക്കോ പിന്നോട്ടുപോയി. ആദ്യ സെറ്റ് 6–7 (5–7)ന് സ്വരേവ് സ്വന്തമാക്കി. പരുക്കു കാരണമാണ് ജോക്കോ മത്സരം പൂർത്തിയാക്കാതെ മടങ്ങിയതെന്നാണു വിവരം.
37 വയസ്സുകാരനായ ജോക്കോയ്ക്ക് 25–ാം ഗ്രാൻഡ്സ‍്‍ലാം കിരീടമെന്ന സ്വപ്ന നേട്ടത്തിലെത്താൻ രണ്ടു വിജയങ്ങൾ കൂടി മതിയായിരുന്നു. കാർലോസ് അൽക്കാരസിനെതിരായ ക്വാർട്ടർ ഫൈനല്‍ മത്സരത്തിനിടെ ജോക്കോ വൈദ്യ സഹായം തേടിയിരുന്നു. 26 നാണ് പുരുഷ സിംഗിൾസ് ഫൈനൽ. കലാശപ്പോരിൽ യാനിക് സിന്നർ– ബെൻ ഷെൽട്ടൻ മത്സരത്തിലെ വിജയിയെ സ്വരേവ് നേരിടും.