ADVERTISEMENT

കൊച്ചി ∙ദേശീയ റാങ്കിങ് ടെന്നിസ് ചാംപ്യൻഷിപ്പിൽ ഇന്നു ഫൈനൽ. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പുരുഷ വിഭാഗത്തിൽ ഒന്നാം സീഡും ഡേവിസ് കപ്പ് താരവുമായ തെലങ്കാനയുടെ വിഷ്ണു വർധൻ ബംഗാളിന്റെ നിതിൻകുമാർ സിൻഹയെ നേരിടും. രണ്ടാം സീഡാണ് നിതിൻ. വിഷ്ണു ഒഡീഷയുടെ  കബീർഹാൻസിനെ 7–5, 6–1 നും നിതിൻകുമാർ ഡൽഹിയുടെ പാർത്ഥ് അഗർവാളിനെ 7–6, 6–2നും സെമിയിൽ തോൽപിച്ചു. വനിതാ ഫൈനലിൽ ടോപ്പ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്‌ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ നേരിടും. പുരുഷ ഡബിൾസിൽ ഫൈസൽ ഖമർ –ജഗ്‌മീത് സഖ്യവും വനിത ഡബിൾസിൽ പൂജ–ഈശ്വരി അനന്ത് സഖ്യവും ജേതാക്കളായി. രാവിലെ 9ന് വനിതാ ഫൈനലോടെ മത്സരങ്ങൾ ആരംഭിക്കും.

English Summary:

National Ranking Tennis Championship: Vishnu Vardhan and Pooja Ingle in the finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com