ADVERTISEMENT

കൊച്ചി ∙ അഖിലേന്ത്യാ റാങ്കിങ് ടെന്നിസിൽ പുരുഷവിഭാഗത്തിൽ അട്ടിമറി വിജയവുമായി ബംഗാളിന്റെ നിതിൻകുമാർ സിൻഹ. ഫൈനലിൽ ഒന്നാം സീഡും ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവുമായ തെലങ്കാനയുടെ ജെ.വിഷ്ണുവർധനെ 6–3,6–4നു നിതിൻ കീഴടക്കി. വനിതകളിൽ ടോപ് സീഡ് മഹാരാഷ്ട്രയുടെ പൂജ ഇങ്ക്‌ലെ തെലങ്കാനയുടെ ലക്ഷ്മി ശ്രീദണ്ഡുവിനെ 6–4, 6–1ന് ഫൈനലിൽ തോൽപിച്ചു. നൗഷാദ് മേത്തർ മെമ്മോറിയൽ ട്രോഫിയും പ്രൈസ്മണിയും ഇരുവർക്കും സമ്മാനിച്ചു. കേരള ടെന്നിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോണി നെച്ചൂപ്പാടം, നുറൂദീൻ മേത്തർ ,സുനൈനി മേത്തർ എന്നിവർ ട്രോഫികൾ നൽകി.

English Summary:

India Ranking Tennis: Nitin Kumar Sinha and Pooja Ingle secured wins at the All India Ranking Tennis tournament in Kochi. The exciting tournament featured top-seeded players and concluded with thrilling final matches.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com