ADVERTISEMENT

ന്യൂയോർക്ക്∙ പിക്കിൾബോളിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം ആന്ദ്രെ ആഗസി. യുഎസ് ഓപ്പൺ പിക്കിൾബോൾ ചാംപ്യൻഷിപ്പിൽ ടോപ് സീഡ് അന്ന ലെയ് വാട്ടേഴ്സിനൊപ്പം മിക്സ്ഡ് ഡബിൾസിലാണ് അൻപത്തിനാലുകാരൻ ആഗസി മത്സരിക്കാൻ ഇറങ്ങുക. ടൂർണമെന്റിനു നാളെ തുടക്കമാകും.

2006ൽ പ്രഫഷനൽ ടെന്നിസിൽ നിന്നു വിരമിച്ച ആഗസിയുടെ പേരിൽ 8 ഗ്രാൻസ്‌ലാം കിരീടങ്ങളുണ്ട്. ടെന്നിസ്, ടേബിൾ ടെന്നിസ് എന്നിവയോടു സാദൃശ്യമുള്ള കളിയാണ് പിക്കിൾബോൾ. 
ബാഡ്മിന്റൻ കോർട്ടുമായി സാമ്യമുള്ള കളത്തിലാണു മത്സരം. ടെന്നിസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്.

ടേബിൾ ടെന്നിസിൽ ഉപയോഗിക്കുന്നതു പോലുള്ള, എന്നാൽ അതിനെക്കാൾ അൽപം കൂടി വലുപ്പമുള്ള ബാറ്റും (പാഡിൽ) അകം പൊള്ളയായ പ്ലാസ്റ്റിക് ബോളുമാണ് ഉപയോഗിക്കുന്നത്.

English Summary:

Agassi's Pickleball Debut: Andre Agassi's pickleball debut will be at the US Open Pickleball Championship. He will compete in the mixed doubles alongside Anna Leigh Waters, beginning the tournament tomorrow.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com