മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ്: ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയ്ക്ക് കിരീടം

Mail This Article
×
മഡ്രിഡ് ∙ മഡ്രിഡ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരം അരീന സബലേങ്കയ്ക്ക് കിരീടം. ഫൈനലിൽ നാലാം നമ്പർ താരം യുഎസിന്റെ കോക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് (6-3, 7-6) മറികടന്നാണ് ബെലാറൂസ് താരം മഡ്രിഡിൽ തന്റെ മൂന്നാം കിരീടം ഉയർത്തിയത്.
ഇതോടെ മഡ്രിഡ് ഓപ്പണിൽ ഏറ്റവും കൂടുതൽ തവണ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന താരമെന്ന നേട്ടത്തിൽ സബലേങ്ക ചെക്ക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയ്ക്ക് ഒപ്പമെത്തി. 2021, 2023 വർഷങ്ങളിലാണ് ഇതിനു മുൻപ് മഡ്രിഡിൽ സബലേങ്ക ചാംപ്യനായത്.
English Summary:
Aryna Sabalenka claims her third Madrid Open title, defeating Coco Gauff in a thrilling final. This victory ties her with Petra Kvitova for most women's singles titles at the prestigious tournament.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.