Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമ്പിൾഡ‍ൺ വനിതാ ഡബിൾസിൽ സെറീന-വീനസ് സഖ്യത്തിന് കിരീടം

TENNIS-WIMBLEDON/ സെറീനയും വീനസും വിമ്പിൾഡൺ വനിതാ വിഭാഗം ഡബിൾസ് കിരീടവുമായി.

ലണ്ടൻ∙ വിമ്പിള്‍ഡൺ ടെന്നിസ് വനിതാ വിഭാഗം ഡബിൾസിൽ യുഎസിന്റെ സെറീന വില്യംസ്-വീനസ് വില്യംസ് സഖ്യത്തിന് കിരീടം. അഞ്ചാം സീഡുകളായ ഹംഗറിയുടെ ടിമിയ ബാബോസ്, കസാഖിസ്ഥാന്റെ യാരോസ്‌ലാവ ഷ്‌വെഡോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സീഡ് ചെയ്യപ്പെടാത്ത താരങ്ങളായ സെറീനയും വീനസും കിരീടത്തിലെത്തിയത്. സ്കോർ 6-3, 6-4.

വനിതാ വിഭാഗം സിംഗിൾസിലും കിരീടം നേടിയ സെറീന ഇതോടെ വിമ്പിൾഡണിൽ ഡബിൾ തികച്ചു. ഗ്രാൻസ്ലാം ഡബിള്‍സിൽ സെറീന-വീനസ് സഖ്യത്തിന്റെ 14-ാം കിരീടനേട്ടമാണിത്. ഒരുമിച്ച് കളിച്ച 23 ഫൈനലുകളിൽ 22-ാം വിജയവും. 1999ലാണ് ഇരുവരും ഡബിൾസ് ഫൈനലിൽ അവസാനമായി തോറ്റത്.

രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇരുവരും ഡബിൾസിൽ ഒരുമിച്ചു മൽസരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. അതിനുശേഷമുള്ള ആദ്യ ടൂർണമെന്റ് തന്നെ വിജയിച്ചതോടെ അടുത്തമാസം ബ്രസീലിൽ നടക്കുന്ന ഒളിംപിക്സിൽ ഇരുവരുടെയും മെഡൽ സാധ്യതയും വർധിച്ചു. 

Your Rating: