റിപ്പബ്ലിക്‌ദിന അതിഥിയാകാം, ജാതകവും നോക്കാം; ഒപ്പം വേണ്ട കൂട്ടുകാരിയും കാമുകിയും, കൗതുകം ഈ കഥകൾ
Mail This Article
ഇന്ത്യ ഒരു പരമോന്നത റിപ്പബ്ലിക്ക് ആയിമാറിയത് 1950 ജനുവരി 26ന്. അതിന്റെ ഓർമയ്ക്കായി എല്ലാ വർഷവും റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ സൈനികാചാരങ്ങളോടെ രാജ്യം കൊണ്ടാടുന്നു. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ നാലു ദിവസം നീണ്ടുനിൽക്കും– ജനുവരി 26ന് തുടങ്ങി 29ന് അവസാനിക്കുന്ന രീതിയിലാണ് ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ജനുവരി 26ന് ഡൽഹിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ഡേ പരേഡാണ്. രാജ്യത്തിന്റെ ഐക്യവും മഹത്തായ പാരമ്പര്യവും സംസ്കാരവും പ്രതിരോധരംഗത്തെ ശക്തിയും ലോകത്തെ അറിയിക്കുന്ന വേദിയായി ഇത് മാറും. പ്രഥമ റിപ്പബ്ലിക്ക് ദിനം മുതൽ ഏതെങ്കിലും വിദേശ രാഷ്ട്രത്തലവനെ വിശിഷ്ടാതിഥിയായി ക്ഷണിക്കുന്ന പാരമ്പര്യമാണ് ഇന്ത്യ ഇതുവരെ തുടർന്നുപോരുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് വിദേശ രാഷ്ട്രത്തലവൻമാരെ ക്ഷണിക്കുകയെന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ആശയമായിരുന്നു. 1950ൽ ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായെത്തിയത് ഇന്തൊനീഷ്യയുടെ പ്രസിഡന്റ് ഡോ.സുകർണോയാണ്. ചരിത്രം തിരുത്തിയ ഒട്ടേറെ നേതാക്കൾ ഇന്ത്യയുടെ ഏറ്റവും പ്രധാന ദേശീയ ആഘോഷത്തിൽ അതിഥികളായി എത്തിയിട്ടുണ്ട്: യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് നെൽസൻ മണ്ടേല, ബ്രിട്ടന്റെ എലിസബത്ത് രാജ്ഞി, മൗണ്ട് ബാറ്റൻ പ്രഭു, ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖത്തമി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. ഒരോ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും ആരായിരിക്കണം വിശിഷ്ടാതിഥി എന്നത് ഇന്ത്യയുടെ വിദേശബന്ധംകൂടി വെളിവാക്കുന്ന ഘടകമാണ്. രാഷ്ട്രീയ–സാമ്പത്തിക– നയതന്ത്ര–വാണിജ്യ താൽപര്യങ്ങൾ മുൻനിർത്തിയാണ് ഓരോ വർഷവും വിശിഷ്ടാതിഥിയെ തിരഞ്ഞെടുക്കുന്നത്. ഓരോ കാലത്തെയും ഇന്ത്യയുടെ വിദേശനയം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്ന തരത്തിലാണ് വിശിഷ്‌ടാതിഥിയുടെ തിരഞ്ഞെടുപ്പ്. കൗതുകങ്ങളേറെയുണ്ട് ഈ അതിഥികളുടെ കഥകളിൽ. പാക്കിസ്ഥാനിൽനിന്നും റിപ്പബ്ലിക് ദിനത്തിന് അതിഥികളെത്തിയിട്ടുണ്ട്. ഒന്നല്ല, ഒട്ടേറെ രാഷ്ട്രത്തലവന്മാർ അതിഥിയായി ഇന്ത്യയിലേക്ക് എത്തിയ കഥയുമുണ്ട്. ഇന്ത്യ ക്ഷണിച്ചിട്ടും വരാതിരുന്നവരുമുണ്ട്. ഇത്തരം കഥകളിലൂടെ ഈ റിപ്പബ്ലിക് ദിനത്തിൽ ഒരു യാത്ര പോയാലോ...