Premium

ഇഷ്ടം ആനയോട്, 'ഓവറാക്കുന്നത്' ഫാൻസ്; എന്താണ് പാപ്പാനാകാനുള്ള യോഗ്യത?

HIGHLIGHTS
  • ഓരോരോ ‘ആന’ക്കഥ തന്നെയാണ് പാപ്പാന്മാരുടെ ജീവിതകഥയും...
  • പേടിയല്ല, ആനയോടുള്ള സ്നേഹമാണ് പാപ്പാന് മുഖ്യം; അതെന്താണങ്ങനെ?
tusker-kerala-festival-mahout
തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ∙ മനോരമ)
SHARE

‌ദൂരെ നിന്നാണെങ്കിൽ പോലും അതിന്റ നടപ്പു കണ്ട്, കൊമ്പും തുമ്പിക്കയ്യും കണ്ട്, ആനയുടെ പേരും ഊരും കഥയും പറയും നമ്മൾ മലയാളികൾ. അത്രയ്ക്ക് ആനപ്രാന്താണ് നമുക്ക്. ആനയോളം പ്രൗഢിയുള്ളൊരു ജീവിയുണ്ടോയെന്നു വരെ ചോദിച്ചു പോകും. എന്താ ആ തലപ്പൊക്കം...! ഉത്സവത്തിലേക്ക് നടന്നുകയറിയ ആ ഒരു രംഗം; വർണനാതീതമാണത്. നാടിന്റെ മുക്കിലും മൂലയിലും അത്രയേറെ ആരാധകരുമുണ്ട് ആനകൾക്ക്. പലയിടത്തും ഫാൻസ് ക്ലബുകൾ വരെയുണ്ട്. ഏതിരുട്ടത്തു വച്ചു കണ്ടാലും ആനയുടെ പേരു പറയാനാകുന്ന ആനപ്രേമികളുടെയും നാടാണ് കേരളം. എന്നാൽ ഉത്സവത്തിനും മറ്റും ആനയിങ്ങനെ സുന്ദരനായി തലയുയർത്തി അനുസരണ കാണിച്ച് നിൽക്കുന്നതിന് കാരണക്കാരായ പാപ്പാന്മാരുടെ ജീവിതത്തിന് അത്രത്തോളം പ്രൗഢിയുണ്ടോ? ആനപ്പുറത്ത് കയറുമ്പോഴുള്ളത്ര ഗമയും ചന്തവും നിറഞ്ഞതാണോ അവരുടെ ജീവിതം? ആന ആരാധകർ ഇവരുടെ അധ്വാനത്തിന്റെ വില തിരിച്ചറിയുന്നുണ്ടോ? കിലോമീറ്ററുകളോളം നടന്നിരുന്ന കാലത്തിൽനിന്ന് വാഹനങ്ങളിലേക്കു മാറി ഇപ്പോള്‍ ആനയുടെയും പാപ്പാന്റെയും യാത്ര. ജീവിതത്തിലെ ആ മാറ്റം വരുമാനത്തിലുമുണ്ടായിട്ടുണ്ടോ? ആനപ്പാപ്പാനാകാൻ വീടു വിട്ടു പോയ കുട്ടികളെപ്പറ്റിയുള്ള വാർത്ത വരെ നമ്മൾ വായിച്ചു. അങ്ങനെ ആർക്കും ആനപ്പാപ്പാനാകുമോ? എന്താണ് അതിന്റെ യോഗ്യത? എത്ര ശമ്പളം കിട്ടും? ‘ഇമ്മിണി ബല്യ’ ഒരാനയെ എങ്ങനെയാണ് ‘ഇത്തിരിക്കുഞ്ഞൻ’ മനുഷ്യൻ ഒരു തോട്ടിയുടെ അറ്റത്ത് വിറപ്പിച്ചു നിർത്തുന്നത്? വലിയൊരു ‘ആന’ക്കഥ തന്നെയാണ് പാപ്പാന്റെയും. അതിലേക്കാണ് ഈ യാത്ര..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS