ലഹരി വിരുദ്ധ ക്യാംപെയ്നിന്റെ ഭാഗമായി തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് എൻഎസ്എസ് യൂണിറ്റ് നിശബ്ദ റാലി സംഘടിപ്പിച്ചു. ഒക്ടോബർ 29ന് ശനിയാഴ്ച വൈകീട്ട് 4 മണിക്കാണ് കോളജ് ഗേറ്റ് മുതൽ ശ്രീകാര്യം ജംഗ്ഷൻ വരെ റാലി നടത്തിയത്.

കണ്ണും ചെവിയും വായും മൂടിക്കെട്ടിയും കറുപ്പ് വസ്ത്രം ധരിച്ചുമാണ് വിദ്യാർഥികൾ അണിനിരന്നത്. ലഹരിയുടെ അതിപ്രസരത്തോട് നിശബ്ദത പാലിക്കുന്ന, സാമൂഹികപ്രതിബദ്ധയും പ്രതികരണ ശേഷിയും നഷ്ടപ്പെട്ട സമൂഹത്തിലെ ഒരു വിഭാഗത്തോടുള്ള പ്രതിഷേധമാണ് ഇതുകൊണ്ട് ഉദ്ദേശിച്ചത്.
എൻഎസ്എസ്‌സിഇടി പ്രോഗ്രാം ഓഫിസർ ബ്രിങ്കിൾ സി.ഭാസ്, സെക്രട്ടറിമാരായ അനുമോൾ യു.എസ്, റിൻഷി ടി.പി തുടങ്ങിയവർ നേതൃത്വം നൽകി.