ചലനത്തിന്റെ പുതിയ കൈത്താങ്ങാകാൻ സ്മാർട്ട്‌ വീൽ ചെയർ 

smart-wheelchair-by-students-from-engineering-college-kalluppara-got-price-in-science-fest

ഐഎച്ച്ആർഡി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്ന ദേശീയ ശാസ്ത്ര സാങ്കേതിക കലാ മേളയായ തരംഗ് - 2023 ൽ മികച്ച പ്രൊജക്റ്റിനുള്ള സമ്മാനം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയ്ക്ക്. ചെങ്ങന്നൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ വച്ച് നടന്ന മേളയിൽ സ്മാർട്ട്‌ വീൽ ചെയറാണ് വിദ്യാ‌ർത്ഥികൾ നിർമിച്ചത്. കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണികേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ലിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ അവസാന വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥികളായ ആൽഫിൻ തോമസ്, ജെസ്‌ന സുരേഷ്, നോയൽ കെ സുരേഷ്, ഐശ്വര്യ ബി നായർ എന്നിവരാണ് വീൽ ചെയർ നിർമിച്ചത്. നൂതന സാങ്കേതിക വിദ്യയയുടെ സഹായത്തോടെ അംഗപരിമിതർക്കും അംഗവൈകല്യം ബാധിച്ചവർക്കും മെച്ചപ്പെട്ട ചലനസംവിധാനം ഉറപ്പാക്കുന്ന ഈ ആശയം മേളയിൽ ശ്രദ്ധ പിടിച്ചു പറ്റി. മാറുന്ന ലോകത്തിൽ സാങ്കേതിക മികവോടെ സേവനത്തിന്റെ പുത്തൻ മാതൃക തീർക്കാനുള്ള ശ്രമത്തിന്റെ ബാക്കിയായി നിർമിച്ച ഈ സ്മാർട്ട്‌ വീൽചെയറിൽ ഇനിയുമെറെ ഉപയോഗപ്രദമായ ഫീച്ചറുകൾ ഉൾപെടുത്താനുള്ള പ്രയത്നത്തിലാണ് വിദ്യാർഥികൾ. വിജയികൾക്ക് സമ്മാനമായി 6000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS