വ്യത്യസ്തം ഈ ഫ്രൈഡേ മാർക്കറ്റ്; യുവ സംരംഭകർക്ക് ഒരു വഴികാട്ടി

Mail This Article
തിരുവല്ല ∙ യുവജനങ്ങളിൽ സംരംഭകത്വ ശീലം വളർത്തിയെടുക്കുന്നത് ലക്ഷ്യമിട്ട് മാർത്തോമാ കോളജിൽ ഫ്രൈഡേ മാർക്കറ്റ് സംഘടിപ്പിച്ചു. നവീന ഉൽപന്നങ്ങളുടെ വിപണന സാധ്യത മനസ്സിലാക്കാനും വിവിധ അസംസ്‌കൃത വസ്തുക്കളുടെയും നിർമാണത്തിന്റെയും ചെലവുൾപ്പെടെ പരിഗണിച്ചു ലാഭക്ഷമത ഉറപ്പു വരുത്തി മുന്നേറാനും വിദ്യാർഥികൾക്ക് അവസരം നൽകുകയാണ് ഫ്രൈഡേ മാർക്കറ്റ്.


കൊമേഴ്‌സ് ഡിപ്പാർട്മെന്റും കോളജ് ഒൻട്രപ്രണർഷിപ് ക്ലബും ചേർന്ന് സംഘടിപ്പിച്ച പരിപാടി തിരുവല്ല അസിസ്റ്റന്റ് ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് ഓഫിസർ സ്വപ്ന ദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ പരിസ്ഥിതി സൗഹാർദ ഉൽപന്നങ്ങൾ വിവിധ സ്റ്റാളുകളിൽ എത്തിച്ചു.
വകുപ്പ് മേധാവി ലെഫ്റ്റനന്റ് റെയ്സൺ സാം രാജു, പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകർ മുതലായവർ സ്റ്റാളുകൾ സന്ദർശിക്കുകയും കുട്ടികളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.
Content Summary: Friday Market at Mar Thoma College, Tiruvalla