ADVERTISEMENT

തിരുവല്ല : പതിമൂന്നാമത് ഹോക്കി ഇന്ത്യ സീനിയർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി മാർത്തോമാ കോളേജ് വിദ്യാർത്ഥിനി അഭിരാമി എം.ടി. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും 26 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. പൂൾ എ യിൽ കേരളത്തെ പ്രതിനിധീകരിച്ചാണ് അഭിരാമി മത്സരിക്കുന്നത്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ 8 ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവർക്ക് ക്വാർട്ടർ ഫൈനലിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 

ഹോക്കിയോടുള്ള ഇഷ്ടമാണ് എന്നെ മുന്നോട്ട് നയിച്ചത്. കോച്ച് അഞ്ജലി കൃഷ്ണയുടെ പിന്തുണയും ചിട്ടയായ പരിശീലനവും തുണയായി. കഠിനാധ്വാനത്തിന് കുറുക്കു വഴിയില്ല എന്നതാണ് സത്യം

 

അഭിരാമി കഠിനാധ്വാനിയാണ്, ഭാവിയിൽ ഇന്ത്യൻ ടീമിലേയ്ക്ക് വരെ എത്താൻ സാധ്യതയുണ്ട്. അർപണബോധത്തോടെ പരിശ്രമിക്കുന്നത് എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്. കോച്ച് എന്ന നിലയിൽ എനിക്കും ഏറെ അഭിമാനകരമാണ് ഈ നിമിഷം.

ദേശീയ സെലക്ടർമാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനാൽ കായിക പ്രതിഭകൾക്ക് കോൾ ആപ്പിലൂടെ ഹോക്കി ഇന്ത്യയുടെ നാഷണൽ കോച്ചിംഗ് ക്യാമ്പിലേയ്ക്ക് കടക്കാനും സാധിക്കും. വിവിധ സ്പോർട്സ് വകുപ്പുകളുടെ പങ്കാളിത്തതോടെ ആന്ധ്രാപ്രദേശിലെ കക്കിനാഡയിലുള്ള ജില്ലാ സ്പോർട്സ് അതോറിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. പഠന വിഷയങ്ങളോടൊപ്പം തന്നെ കായിക രംഗത്തും കുട്ടികൾ ശോഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും തുടർന്നും ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും കോളേജ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com