രൂചിവൈവിധ്യമൊരുക്കി കെ.ജി.കോളജിലെ ചെറുധാന്യ ഭക്ഷണ മത്സരം

cooking-making-competition-conducted-by-kg-college
ചെറുധാന്യ ഭക്ഷണം തയ്യാറാക്കൽ മത്സരത്തിൽ നിന്ന്

പാമ്പാടി: അന്തർദേശീയ ചെറുധാന്യവർഷത്തിന്റെ ഭാഗമായി കെ.ജി.കോളജ് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെയും ഐസിഡിഎസ് പാമ്പാടിയുടെ സഹകരണത്തോടെ ചെറു ധാന്യ ഭക്ഷണം തയ്യാറാക്കൽ മത്സരം നടത്തി. കോളജിലെ ഭൂമിത്ര സേനയും, ഫുഡ് സയൻസ് വിഭാഗവും, എൻസിസിയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അങ്കണവാടി കുട്ടികളുടെ അമ്മമാർക്കും അങ്കണവാടി പ്രവർത്തകർക്കുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് മത്സരം നടത്തിയത്. പാമ്പാടി ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള എട്ടു ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള 29 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 

ബിരിയാണി, കേക്ക്, ഷേക്ക്, ഹൽവ, പായസം, ലഡു, തുടങ്ങി വിവിധ ഭക്ഷണങ്ങൾ തയ്യാറാക്കി. മീനടം പഞ്ചായത്തിലെ മഞ്ജുള പി.ആർ. ഒന്നാം സ്ഥാനവും പാമ്പാടി പഞ്ചായത്തിലെ രേഷ്മ പ്രമോദ് രണ്ടാം സ്ഥാനവും നേടി. അന്തർദേശീയ ക്രൂസ് ഷെഫ് ബിറ്റാ കുരുവിള, ഐസിഡിഎസ് സൂപ്പർവൈസർ മായാ ബി. എന്നിവർ വിധികർത്താക്കളായി. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം സമ്മാനദാനം നിർവഹിച്ചു. ഭൂമിത്രസേന കോ ഓർഡിനേറ്റർ ഡോ വിപിൻ കെ വർഗീസ്, മഹിമാ ആൻ ഏബ്രഹാം, ലിബി തമ്പി, ഗോപിക രാജ്, മേഘ തോമസ്, റോണി തോമസ് കുര്യൻ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS