വനിതാ ദിനത്തിൽ വ്യത്യസ്ത മേഖലകളിലുള്ള വനിതകളെ ആദരിച്ച് കീഴൂർ ഡിബി കോളേജ്

db-college-celebrates-womens-day

കീഴൂർ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കീഴൂർ ദേവസ്വം ബോർഡ്‌ കോളജ് വ്യത്യസ്ത മേഖലകളിലുള്ള വനിതകളെ ആദരിച്ചു. കോളജ് വിമൻസ് സെല്ലിന്റെയും യൂണിയന്റെയും ഐക്യുഎസിയുടെയും സഹകരണത്തോടെയാണ് വനിതാ ദിനത്തിലെ പരിപാടി സംഘടിപ്പിച്ചത്. സമൂഹ്യനീതിക്കുവേണ്ടി നിലനിൽക്കുന്ന വനിതകളെ തിരിച്ചറിയാൻ നമുക്ക് സാധിക്കണമെന്ന് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് കോളജ് പ്രിൻസിപ്പൽ ഡോ.സി.എം.കുസുമൻ പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ഷീജ ആർ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആയിരത്തിമുന്നൂറിലധികം രോഗികളെ പരിചരിക്കുകയും 1990 മുതൽ കാൻസർ രോഗികളെ സംരക്ഷിക്കുന്ന സേവാഗ്രാമിൽ ട്രസ്റ്റിയായി പ്രവർത്തിക്കുകയും മേഴ്‌സി ഹോസ്പിറ്റലിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന സിസ്റ്റർ ഡോ. ജൂഡിത്ത്, തെരുവുകളിൽ അലയുന്ന നിരാലംബരായവരെ സംരക്ഷിക്കുന്ന പിയേത്ത ഭവൻ എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന റവ.സിസ്റ്റർ മേരി ലുസി, യൂണിവേഴ്സിറ്റി കലോത്സവത്തിൽ കലാരംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ഗോപിക ജി.നായർ, റോപ്പ് ക്ലൈമ്പിങ്ങിൽ അന്താരാഷ്ട്ര തലത്തിൽ ലൈസൻസ് ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതയായ മൂന്നാം വർഷ ബിരുദ വിദ്യാർഥിനി അതുല്യ ദിനേശൻ എന്നിവർക്ക് പ്രിൻസിപ്പൽ ഡോ.സി.എം. കുസുമൻ ഉപഹാരം നൽകി ആദരിച്ചു.

db-college-celebrates-womens-day1
മിസ് ഡിബി മത്സരത്തിൽ നിന്ന്

വനിത ദിനത്തോടനുബന്ധിച്ച് കോളേജിലെ പെൺകുട്ടികൾക്കായി മിസ്സ്‌ ഡിബി കോളജ് മത്സരം സംഘടിപ്പിച്ചു. പന്ത്രണ്ടോളം പെൺകുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിൽ എംടിടിഎം രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ദേവിക മിസ്സ്‌ ഡിബിയായി തെരെഞ്ഞെടുക്കപ്പെട്ടു. കോളജ് വനിത സെൽ ചെയർപേഴ്സൺ ബിന്ദു നായർ, ഐക്യുഎസി കോർഡിനേറ്റർ ജിനറ്റ് ട്രീസ ജോസഫ്, വനിത സെൽ കൺവീനർ സീതു എസ്.നായർ, സതീഷ് എം.പോറ്റി, ഉഷ ദേവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS