ADVERTISEMENT

തിരുവല്ല : വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻസിസി കേഡറ്റുകൾക്ക് പ്രതിഭ തെളിയിക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മാർത്തോമാ കോളജിലെ എൻസിസി യൂണിറ്റ് ഇന്റർ ഗ്രൂപ്പ്‌ ഫെസ്റ്റ് ‘പ്രകമ്പ് 2023’ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ സ്കൂൾ-കോളജ് വിഭാഗങ്ങൾക്കായി പ്രത്യേകം മത്സരങ്ങൾ സംഘടിപ്പിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ് സ്വന്തമാക്കി.

 

പൂർവ വിദ്യാർത്ഥി കൂടിയായ തഹസിൽദാർ ശ്രീ.കെ.ജി. മഞ്ജുലാലിന്റെ സാന്നിധ്യം സമാപന സമ്മേളനത്തിന്റെ മാറ്റ് കൂട്ടി. ലെഫ്.റെയ്സൺ സാം രാജു, പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, എൻ സി സി വിദ്യാർഥി ഭാരവാഹികൾ മുതലായവർ പ്രസംഗിച്ചു. 

 

എൻസിസി കേഡറ്റുകൾക്ക് ആവേശം പകരുന്ന ഒന്നായി പ്രകമ്പ് മാറിയെന്നതിൽ തർക്കമില്ല. വിവിധ യൂണിറ്റുകളെ ഒന്നിച്ചു കൊണ്ട് വരാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്ന് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു പറഞ്ഞു. 

 

വിദ്യാർഥികളിൽ സഹവർത്തിത്വം, അച്ചടക്കം, നേതൃഗുണം മുതലായവ കായിക മനോഭാവത്തോടൊപ്പം വളർത്തിയെടുക്കാനാകുന്ന ഇടമാണ് എൻസിസി യൂണിറ്റുകൾ. കൃത്യമായ പരിശീലനത്തിലൂടെ സേനയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ ധാരണ ലഭിക്കുകയും ചെയ്യും. ഓരോ കേഡറ്റും ഈ ഫെസ്റ്റിനെ മനസ്സു കൊണ്ട് ഏറ്റെടുത്തു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് ലെഫ്. റെയ്‌സൺ സാം രാജു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com