മണ്ണിന്റെ മണമുള്ള പാഠങ്ങൾ; വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി ജൈവകൃഷി വിളവെടുപ്പ്

Mail This Article
തിരുവല്ല∙ മാർത്തോമ കോളജിൽ എൻഎസ്എസ് വോളന്റിയർമാർ ആരംഭിച്ച ജൈവ കൃഷിയുടെ ആദ്യ ഘട്ട വിളവെടുപ്പ് നടത്തി. രാസവളപ്രയോഗം പൂർണമായും ഒഴിവാക്കി വെണ്ട, മുളക്, വഴുതന, പയർ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. ജൈവ കൃഷിരീതികൾ വിദ്യാർഥികളിലേയ്ക്ക് എത്തിക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രചരിപ്പിക്കാനും വേണ്ടിയാണ് കൃഷി തുടങ്ങിയത്.
കൂടാതെ ചെറുധാന്യങ്ങളുടെ മാതൃകത്തോട്ടവും എൻഎസ്എസ് വോളന്റിയർമാരുടെ നേതൃത്വത്തിൽ പരിപാലിക്കുന്നുണ്ട്. മൂന്നു മാസം മുൻപായിരുന്നു കൃഷി ആരംഭിച്ചത്. വിദ്യാർഥികളിൽ പലരും ആദ്യമായി കൃഷിരീതികളുടെ ഭാഗമായതിൽ കൗതുകവും സന്തോഷവും പങ്കുവെച്ചു. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പ്രവർത്തനം വിജയിച്ചത് എല്ലാവർക്കും ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
വിളവെടുപ്പിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു നിർവഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡൊ.ഐ.ജോൺ ബെർലിൻ, ഡൊ.പി.ജെ.വർഗീസ്, എലിസബത്ത് ജോർജ്, എൻഎസ്എസ് വോളന്റിയർമാർ എന്നിവർ പങ്കെടുത്തു.