ഇലക്ട്രോണിക്സിൽ പുതിയ സാധ്യതകൾ പരിചയപ്പെടുത്തി 'സെലെസ്റ്റൺ 23'

HIGHLIGHTS
  • കീഴൂർ ദേവസ്വം ബോർഡ്‌ കോളജിൽ 'സെലെസ്റ്റൺ23' ദ്വിദിന ക്യാംപിന് തുടക്കം
  • ഇലക്ട്രോണിക്സിന്റെ പുതിയ സാധ്യതകളെ വിദ്യാർഥികൾക്ക് പരിചയപെടുത്തുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം
students-self-exploration-training-programme-keezhur-db-college
SHARE

കീഴൂർ∙ കീഴൂർ ദേവസ്വം ബോർഡ്‌ കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം സ്റ്റുഡന്റസ് യൂണിയന്റെ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്റ്സ് സെൽഫ് എക്സ്പ്ലോറേഷൻ ട്രെയിനിങ് പ്രോഗ്രാം 'സെലെസ്റ്റൺ23' ദ്വിദിന ക്യാംപിന് തുടക്കമായി. കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സിന്റെ പുതിയ സാധ്യതകളെ വിദ്യാർഥികൾക്ക് പരിചയപെടുത്തുക എന്നതാണ് ക്യാംപിന്റെ ലക്ഷ്യം.

പത്തോളം പൂർവവിദ്യാർഥികൾ ചേർന്നാണ് ദ്വിദിന ക്യാംപ് ഉദ്ഘാടനം ചെയ്തത്. കോളജ് കാലഘട്ടത്തിലെ അനുഭവങ്ങളും ഓർമ്മകളും നേട്ടങ്ങളുമെല്ലാം വിദ്യാർഥികളുമായി അവർ പങ്കുവെച്ചു. ഇലക്ട്രോണിക്സിന്റെ സാധ്യതകളെ ഇത്തരം ക്യാംപുകളിലൂടെ ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ സാധിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. സി. എം. കുസുമൻ പറഞ്ഞു. ഐക്യുഎസി കോർഡിനേറ്റർ ജിനെറ്റ് ട്രീസ ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇലക്ട്രോണിക്സ് വിഭാഗം മേധാവി സ്തീഷ്. എസ്. പോറ്റി, വൈസ് പ്രിൻസിപ്പൽ ഷീജ. ആർ, ക്യാമ്പ് ഡയറക്ടർ ലിജോ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

മാർച്ച്‌ 17,18 തിയതികളിൽ നടക്കുന്ന ക്യാംപിൽ എൽഇഡി ബൾബ് പ്രൊഡക്ഷൻ, ഗാമിഫിക്കേഷൻ-ക്ലാപ്, ടെക്-നോവ തുടങ്ങി നിരവധി സെഷനുകളാണ് വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS