ബിഷപ്പ് സ്പീച്ചിലി കോളേജിൽ വായനദിനാചരണം സംഘടിപ്പിച്ചു

bishop-speechly-college-reading-day

പള്ളം ∙ വായനയുടെ വഴികാട്ടിയായ പി.എൻ. പണിക്കരുടെ സ്മരണയ്ക്കായി പള്ളം ബിഷപ്പ് സ്പീച്ചിലീ കോളജിൽ വായനാദിനാചരണം സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലായി വായന മത്സരവും വിദ്യാർഥികളുടെ വായന ശീലം വളർത്തുന്നതിനായി പുസ്തക ദാനവും സംഘടിപ്പിച്ചു. കോളേജിലെ നിരവധി വിദ്യാർഥികൾ മൽസരങ്ങളിൽ പങ്കെടുത്തു. 

പ്രിൻസിപ്പൽ ഡോ. ആഷാ സൂസൻ ജേക്കബും വിദ്യാർഥികളും ചേർന്ന് പുസ്തകങ്ങൾ ദാനം ചെയ്യുകയും ചെയ്തു. ഡോ. ആഷാ സൂസൻ ജേക്കബ് പരിപാടി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും തന്റെ വായനാ ശീലം എങ്ങനെയാണ് വളർന്നത് എന്നതിനെക്കുറിച്ച് അവർ സംസാരിക്കുകയും ചെയ്തു. ടി.കെ. സിനു, അർച്ചന സൂസൻ വർക്കി തുടങ്ങിയ അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS