Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു കഥ 

 ദേവി.ജെ.എസ്
Kadayillaimakal

ഈയിടെ ഒരു കഥ വായിക്കാനിടയായി .വിഷയം  പൈങ്കിളിയാണെങ്കിലും  അതിലല്പംകാര്യമുണ്ടെന്ന് എനിക്ക് തോന്നി .  ഗൾഫിൽ  ജോലി ചെയ്യുന്ന ഭർത്താവ് .അയാൾ മരുഭൂമിയിൽകിടന്നു കഷ്ടപ്പെട്ട് അദ്ധ്വാനിക്കുന്നു .കുടുംബത്തിന് വേണ്ടി .അയാൾ അയക്കുന്ന പണം കൊണ്ട് നാട്ടിൽ ഭാര്യയും മക്കളും അടിച്ചുപൊളിച്ചു ജീവിക്കുന്നു .ഇതിനിടെ എപ്പോഴും സഹായിക്കാനെത്തുന്ന അനന്തരവൻ (ഭർത്താവിന്റെ സഹോദരിയുടെ മകൻ ).എന്തിനു പറയുന്നു യൗവനവും യൗവനവും ,ആരോഗ്യം കരുത്ത് .പോരെങ്കിൽ ഭാര്യക്ക് വിരഹവേദനയും അവർ തമ്മിൽ അടുപ്പത്തിലായി കേവലം ശാരീരികാകർഷണം മാത്രമാണിതെന്നുമനസ്സിലാക്കാൻ വൈകിയ ഭാര്യ ചതിയിൽ പെട്ടു .

അല്ല അവൾ ഗൾഫിൽ കിടന്നു കഷ്ടപ്പെടുന്ന ഭർത്താവിനെ ചതിച്ചു .അവളുടെ പേരിലുണ്ടായിരുന്ന പണം അവൻ കുറെ തട്ടിയെടുത്തു .

ഓ ഇത്  ഒരു സാധാരണ കഥയല്ലേ ?

ആരാണ് ചോദിക്കുന്നത് ?

50 കൊല്ലം  മുന്പത്തെ ഒരോർമയിൽ നിന്നും പാട്ടുപാവാടയുടുത്ത് പിന്നിയിട്ട മുടിയിൽ കനകാംബരം ചൂടി  ശ്രീകല എന്ന തമിഴത്തിക്കൂട്ടുകാരി മുന്നിൽ വന്നു നിന്നു .അന്ന് അവളുടെ കല്യാണം നിശ്ചയിച്ചിരുന്നു അവൾക്കു വയസ്സ് 16 .തമിഴ് ആചാരപ്രകാരം വകയിലൊരു മാമനെയാണ് അവൾ വിവാഹം ചെയ്യാൻ പോകുന്നത് .അയാൾക്ക്‌ വയസ്സ് 32 .രണ്ടും അവൾക്കു സമ്മതമല്ല മാമനെ കെട്ടുന്നതും ഇത്രയും വയസ്സുള്ള ഒരാളെ കെട്ടുന്നതും ..18 ഉം 14 ഉം വയസ്സുള്ള എന്നോടും അനിയത്തിയോടുമാണ് പ്രതിഷേധം അറിയിക്കുന്നതും ഉപദേശം തേടുന്നതും .ങാ ബെസ്ററ് .ഞങ്ങൾക്കുണ്ടോ വല്ല വിവരവും .എന്ത് കൊണ്ടും തനിക്കിണങ്ങുന്നൊരു വരനെയല്ലേ ഏതൊരു പെണ്ണും കാംഷിക്കുക ഞങ്ങൾ മനസ്സ് കൊണ്ടവളെ പിന്താങ്ങി ..ശ്രീകലയുടെ എതിർപ്പുകളും ഞങ്ങളുടെ ഉപദേശങ്ങളും വൃഥാവിലായി .ആ കല്യാണം നടന്നു അവളുടെ.മാമനെക്കണ്ട് ഞങ്ങൾ അന്തം വിട്ടു .മെല്ലിച്ച ഒരാൾ .നല്ല  പ്രായം തോന്നും   .ഒരുപാടു  ചടങ്ങുകളുണ്ട് അവരുടെ കല്യാണത്തിന് .മുഴുവൻ സമയവും ശ്രീകല ഏങ്ങിയേങ്ങി കരഞ്ഞു കൊണ്ടിരുന്നു .കൺമഷിയും കുങ്കുമവുമൊക്കെ മുഖമാകെ പടർന്നു .  ഞാനുമനുജത്തിയും ഞങ്ങളുടെ മറ്റൊരു സപ്പോർട്ട് നാൻസിയും ആകെ വിഷമത്തിലായി .

ഓരോ ചടങ്ങിനും  ശേഷമുള്ള ഇടവേളകളിൽ ശ്രീകല ഞങ്ങളുടെ അടുത്ത് വന്നു .

"എന്നെ തൊടാൻ ഞാനയാളെ സമ്മതിക്കില്ല .തൊട്ടാൽ ചത്ത് കളയും ഞാൻ ".അവൾ കരച്ചിലോടു കരച്ചിൽതന്നെ  .

അതൊരു നല്ല ഐഡിയ തന്നെ എന്ന് നാൻസി ഉപദേശിച്ചു .കല്യാണം കഴിഞ്ഞു .ഞങ്ങൾ വീട്ടിലേക്കു മടങ്ങി .രാത്രി എന്താകുമോ എന്തോ .ഞങ്ങൾ വ്യാകുലപ്പെട്ടു .പിറ്റേന്ന് നേരം വെളുത്തതും ഞങ്ങൾ ഗേറ്റിങ്കലെത്തി .നാൻസിയുമെത്തി .ശ്രീകല ഇറങ്ങി വന്നു .(തൊട്ടടുത്ത വീടുകളാണേ ).

"വല്ലതും നടന്നോ "നാൻസി കണ്ണുരുട്ടി .

ഇല്ല എന്ന് ശ്രീകല തലയാട്ടി .അവളുടെ കരച്ചിൽ കണ്ട്  അയാൾക്ക്‌ ദയ  തോന്നിയിട്ടുണ്ടാവും എന്ന് ഞങ്ങൾ ആശ്വസിച്ചു .

പിറ്റേന്ന് രാവിലെ ശ്രീകല വളിച്ച മുഖവുമായി വന്നു .

അയാൾ അവളുടെ അമ്മയോട് പരാതി പറഞ്ഞു എന്ന് തോന്നുന്നു .

"കണവൻ എന്ന ശെയിതാലും ചത്തം പോടാതെ .അടങ്ങി കെട"എന്ന് മുതിർന്നവർ കണ്ണുരുട്ടി ഉപദേശിച്ച് അവളെ അറയിലാക്കി .

ഇത്രയും പറഞ്ഞിട്ട് ഒരു ചെറിയ ചിരിയോടെ ശ്രീകല പറഞ്ഞു .

"ഞാൻ  ഉറങ്ങിയത് പോലെ കിടന്നു .അയാൾ വന്നു .എന്റെ ചെവിയിൽ പറഞ്ഞു "അനങ്ങക്കൂടാത് ".ഞാൻ പേടിച്ചു .പിന്നെ അയാൾ എന്നെ തടവാനും കശക്കാനും തുടങ്ങി .എനിക്ക് തടയാനായില്ല .ഞാൻ ഭയന്നുപോയി  . ഒടുവിൽ അയാൾ എന്നെ കളിച്ചു  കളഞ്ഞു .ഞാൻ ഉറക്കെ കരയുമെന്നു നിനച്ച് എന്റെ വായ് പൊത്തിപ്പിടിച്ചിരുന്നു ." 

ഞങ്ങൾ വായ് പൊളിച്ചു നിന്നു "എന്ത് കളിച്ചു കളഞ്ഞോ ".(അൽപ സ്വല്പമൊക്കെ അറിയാമെന്നല്ലാതെ സ്ത്രീ പുരുഷ ബന്ധത്തെ ക്കുറിച്ചു ഞങ്ങൾക്കു മൂന്നുപേർക്കും വലിയ ജ്ഞാന മില്ല )പിൽക്കാലത്ത് ഞാനും അനുജത്തിയും നാൻസിയും ഇത് പറഞ്ഞു എത്ര ചിരിച്ചിട്ടുണ്ടെന്നോ !

കാലം കടന്നു പോയി .ശ്രീകല രണ്ടു പ്രസവിച്ചു .പത്തിരുപതു വയസ്സായ ആ പെണ്ണ് മുടി വട്ടത്തിൽ കെട്ടി വച്ച് സാരിയുടുത്ത് ഒരമ്മച്ചി മട്ടിലായി .

പിന്നെയും കാലം കഴിഞ്ഞു .ശ്രീകല പെട്ടന്നങ്ങു മാറി .മുടി പിന്നി പൂചൂടി നല്ല സാരിയുടുത്ത്  മുറുക്കി ചുവപ്പിച്ച് തനി തമിഴ് മങ്കയായി .അഴകും ആരോഗ്യവും വീണ്ടെടുത്തു .എപ്പോഴും പ്രസന്നവതി .

അവളുടെ ഭർത്താവിന് ജോലി മാറ്റമായി ദൂരെ പോയിരിക്കുകയാണ് .കൂട്ടിന് മരുമകനുണ്ട് (ഭർത്താവിന്റെ സഹോദരപുത്രൻ ).അവരെ ഒരു മിച്ചു കണ്ടപ്പോൾ എനിക്ക് തോന്നി അവൾക്കു ചേർന്നത് ഇവനാണ് ..പ്രായം കൊണ്ടും രൂപം കൊണ്ടും എല്ലാം  കൊണ്ടും .

ഒരിക്കൽ ഞാനും അനുജത്തിയും അവളുടെ വീട് സന്ദർശിച്ചു .തിരക്കേറിയ റോഡ് സൈഡിൽ നല്ല ഒരു ചെറിയ വീട് .ഒരു ബെഡ് റൂം ,ഒരു വലിയ ബെഡ് .അവൾ ഞങ്ങൾക്ക് ചായ എടുക്കാൻ അകത്തുപോയപ്പോൾ അവളുടെ മകൾ പറഞ്ഞു ."അപ്പ വന്നാൽ മച്ചാ മുൻവശത്തെ മുറിയിൽ കിടക്കും .അപ്പ ഇല്ലെങ്കിൽ അമ്മയുടെ കൂടെ ബെഡിൽ കിടക്കും .'

"അപ്പൊ നിങ്ങളോ "എന്റെ അനിയത്തിയുടെ കുസൃതി ചോദ്യം .

"ഞങ്ങൾ തറയിൽ ബെഡ് ഇട്ടു കിടക്കും"

അനിയത്തിയും ഞാനും കണ്ണിൽ ക്കണ്ണിൽ നോക്കി .

മനുഷ്യനല്ലേ മനസ്സിന്റെ സംതൃപ്തിക്ക് വേണ്ടി ഓരോന്ന് ചെയ്തുപോകുന്നതല്ലേ ….എന്ന് പറഞ്ഞതാരാണ് .

ശ്രീകലയെയോ അവളുടെ ഭർത്താവിനെയോ ആ മരുമകനെയോ കുറ്റപ്പെടുത്താനാവുമോ ?.