Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘തന്റേതല്ലാത്ത കാരണത്താൽ...’ റിച്ചാർഡും സംവിധായകനായി

കാർത്തിക. വി
serial-actor-richard-directing-short-film

മലയാള മെഗാസീരിയൽ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് ഒന്നാം നിര നായകപദവിയിലേക്ക് ഉയർന്ന നടനാണ് റിച്ചാർഡ്. മഴവിൽ മനോരമയിലെ ‘പട്ടുസാരി’ എന്ന സീരിയലിലൂടെയാണ് റിച്ചാർഡ് അഭിനയരംഗത്ത് എത്തുന്നത്. ഇതിനുശേഷം കറുത്തമുത്ത്, എന്ന് സ്വന്തം ജാനി, മിഴി രണ്ടിലും എന്നീ ഹിറ്റ് പരമ്പരകളുടെ ഭാഗമായി.

ഇപ്പോൾ ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുയാണു താരം. അതിനിടയിൽ ഒരു സംവിധായകന്റെ വേഷവും അണിയുകയാണ്. 'തന്റേതല്ലാത്ത  കാരണത്താൽ...' എന്നു പേരിട്ടിരിക്കുന്ന ഷോർട്ട് ഫിലിമാണ് റിച്ചാർഡ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ചെറുപ്പക്കാരന്റെ വൈവാഹിക ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ പറയുന്ന ഷോർട്ട് ഫിലിമിന്റെ കഥയും തിരക്കഥയും സംഭാഷണവും റിച്ചാർഡ് തന്നെ.

richard

റിച്ചാർഡ് മുഖ്യ വേഷം ചെയ്യുന്ന ഷോർട്ട് ഫിലിമിൽ സാധിക, അമിത, ഫ്രിസ്, സഞ്ജു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ക്യാമറ:ജസിം ജമാൽ, എഡിറ്റിംഗ് സജീഷ് രാജ. ആർട്ട്സോഴ്സ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ഫ്രിസ് പോളാണ് ഷോർട്ട് ഫിലിം നിർമ്മിക്കുന്നത്.