Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മള്ളിയൂർ ഭാഗവതാമൃത സത്രം: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

malliyoor-ganapathy.jpg.image.784.410

മള്ളിയൂർ  ∙ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 98ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ഭാഗവതാമൃത സത്രത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. 

23നാണ് സത്രാരംഭം. മള്ളിയൂർ ജയന്തി ദിനമായ  ഫെബ്രുവരി 2ന് ആഘോഷങ്ങൾ സമാപിക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് മുഖ്യ  യജ്ഞാചാര്യൻ. 

11 ദിവസങ്ങളിൽ 9 ദിവസം കൊണ്ട് ഭാഗവത പാരായണം നടക്കും. നാൽപതിലേറെ ആചാര്യന്മാർ, അറുപതിലേറെ  ഭഗവത-സാമൂഹിക പ്രഭാഷകർ, പ്രശസ്ത കലാകാരന്മാർ പങ്കെടുക്കുന്ന അധികം കലാപരിപാടികൾ, ജയന്തി സമ്മേളനം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമാണ്. 

ആദ്യ ദിനമായ  23ന് 5ന് തന്ത്രി കണ്ഠര് രാജീവര്, തന്ത്രി ചേന്നാസ് ദിവാകരൻ നമ്പൂതിരിപ്പാട്, തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരി, വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാട്, നൊച്ചൂർ വെങ്കിട്ടരാമൻ, , മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി  എന്നിവർ ചേർന്നു സത്രം ഉദ്ഘാടനം ചെയ്യും. 

വെൺമണി കൃഷ്ണൻ നമ്പൂതിരി, മരങ്ങാട് മുരളികൃഷ്ണൻ നമ്പൂതിരി, കല്ലമ്പിള്ളി ഹരി നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ, പെരികമന ശ്രീനാഥ് നമ്പൂതിരി, കാര നാരായണ ഭട്ടതിരി, ത്യാഗരാജ അയ്യർ, മൂത്തേടം ശങ്കരൻ നമ്പൂതിരി, പാലോന്നം ശ്രീജിത്ത് നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യൻമാർ.  നൊച്ചൂർ വെങ്കിട്ടരാമൻ, ഉത്തർപ്രദേശിൽ നിന്നുള്ള ശിവംശുക്ല മഹാരാജ്, സ്വാമി ചിദാനന്ദപുരി, വിദ്യാസാഗർ ഗുരുമൂർത്തി, സ്വാമി സന്മയാനന്ദ തുടങ്ങിയവരാണ് പ്രധാന പ്രഭാഷകർ.

ദിവസവും രാവിലെ 6 മുതൽ വൈകീട്ട് 6.30 വരെയാണ് പാരായണവും പ്രഭാഷണവും.

27ന് നരസിംഹാവതാരവും, 28ന് ശ്രീകൃഷ്ണാവതാരവും 30ന് രുഗ്മിണീ സ്വയംവരം, കുചലോപാഖ്യാനം  എന്നിവയും പാരായണം ചെയ്യും. ഫെബ്രുവരി ഒന്നിനാണ് സത്ര സമർപ്പണം.

കലാമണ്ഡ‍പത്തിൽ 23ന് 7.30ന് ചലച്ചിത്രതാരം ശോഭനയുടെ നൃത്തം, 24ന് അഭിഷേക് രഘുറാമിന്റെ സംഗീതസദസ്, 25ന് നളചരിതം ഒന്നാം ദിവസം കഥകളി, 26ന് കെ.ജി.ജയന്റെ സംഗീതസദസ്, 27ന് വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ, ഡോ.എൽ.സുബ്രമണ്യം, കവിതാ കൃഷ്ണമൂർത്തി എന്നിവരുടെ സംഗീതസദസ്, 28ന് പോരൂർ ഉണ്ണികൃഷ്ണൻ, കല്ലൂർ ഉണ്ണികൃഷ്ണൻ, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ത്രിത്തായമ്പക.

 29ന് ടി.എസ്.രാധാകൃഷ്ണന്റെ ഭക്തിഗാന തരംഗിണി, 30ന് മാതംഗി സത്യമൂർത്തിയുടെ സംഗീത സദസ്.

 31ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്, ഫെബ്രുവരി ഒന്നിന് കാവാലം ശ്രീകുമാറിന്റെ സംഗീത സദസ്, ദിവ്യാ ഉണ്ണിയുടെ നൃത്തം, 2ന് ഈ റോേഡ് രാജമണി, കോഴിക്കോട് പ്രശാന്ത് വർമ  എന്നിവരുടെ നാമഘോഷ ലഹരി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.