Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇപ്പോൾ പ്രണയമില്ല, മനസിൽ ഒരൊറ്റ കാര്യം മാത്രം: റെയ്ജൻ

Raygen Rajan റെയ്ജൻ, ചിത്രം: ആൽബർട്ട് തോമസ്

ഒരൊറ്റ നോട്ടത്തിൽ സൂപ്പർ മോഡലാണെന്നു തോന്നും റെയ്ജനെ കണ്ടാൽ. റെയ്ജൻ എന്നു പറയുന്നതിനേക്കാൾ പ്രേക്ഷകർക്കിഷ്ടം സത്യ എന്നു വിളിക്കുന്നതായിരിക്കും. അതെ, ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് പെൺമനസുകളുടെ പ്രിയങ്കരനായി മാറിയ റെയ്ജൻ രാജൻ. ലുലു ഫാഷൻ വീക്ക് നാലാം ദിനത്തിൽ ഷോസ്റ്റോപ്പറായി എത്തിയ റെയ്ജൻ മനോരമ ഓണ്‍ലൈനുമായി വിശേഷങ്ങൾ പങ്കുവെക്കുകയാണ്. 

ലുലു ഫാഷൻ വീക്കിൽ ഷോസ്റ്റോപ്പറായി എത്തിയിരിക്കുകയാണ്, എന്തു തോന്നുന്നു?

ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിത്. കാമറയ്ക്കു മുന്നിൽ നിന്ന് അഭിനയിക്കുന്നതു പോലെയല്ല റാംപിൽ ചുവടുവെക്കുന്നത്. മൊത്തത്തിൽ നല്ല എക്സൈറ്റ്മെന്റിൽ ആണിപ്പോള്‍. കാഴ്ച്ചക്കാരെപ്പോലെ തന്നെ ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാനും. സ്കള്ളേഴ്സ് എന്ന ബ്രാൻഡിനു വേണ്ടിയാണ് ഷോസ്റ്റോപ്പറായി എത്തിയത്. കാഷ്വൽ വസ്ത്രങ്ങളിലാണ് റാംപിലെത്തുക. 

raygen-2 കാഷ്വൽ വസ്ത്രങ്ങളോടാണ് ഏറെയിഷ്ടം. ബ്രാൻഡുകളെ തിരഞ്ഞു പോകാറില്ല... ചിത്രം: ആൽബർട്ട് തോമസ്

ലുലു ഫാഷൻ വീക്കിനെക്കുറിച്ച്?

വീക്കെൻഡ്സിനു സുഹൃത്തുക്കൾക്കൊപ്പം കറങ്ങിയടിക്കാൻ വന്നിരുന്ന സ്ഥലമാണ് ലുലു. അതുകൊണ്ടുതന്നെ ഒരു ഹോംഫീൽ ആണ് ഇവിടെ വരുമ്പോൾ. ഫാഷൻ സംബന്ധമായ കാര്യങ്ങളും സ്റ്റൈലുകളുമൊക്കെ സ്ഥിരമായി വീക്ഷിക്കാറുള്ള ആളെന്ന നിലയ്ക്ക് ഈ ഷോ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. ഇത്രത്തോളം അടുപ്പമുള്ള സ്ഥലത്ത് ഷോസ്റ്റോപ്പറായി എത്തുക എന്നതും വളരെ സന്തോഷം നൽകുന്ന കാര്യമാണ്.

ഡ്രസുകളിൽ പേഴ്സണൽ ഫേവറിറ്റ്?

കാഷ്വൽ വസ്ത്രങ്ങളോടാണ് ഏറെയിഷ്ടം. ബ്രാൻഡുകളെ തിരഞ്ഞു പോകാറില്ല, എനിക്കു കംഫർട്ടബിൾ ആകണമെന്നു മാത്രം. 

raygen സിംഗിൾ ഒക്കെ തന്നെയാണ്, ഞാനിപ്പോൾ ഫ്രീ ആയിട്ടു നടക്കുകയാണ്. പക്ഷേ കല്ല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങിയില്ല...

'ഒന്നും ഒന്നും മൂന്ന്' പരിപാടിക്കു ശേഷം അനുശ്രീയുമായി പ്രണയത്തിലാണെന്ന വാർത്ത പരന്നതിനെക്കുറിച്ച്?

സത്യത്തിൽ അത് ആ പരിപാടിക്കു വേണ്ടി ചെയ്തതായിരുന്നു. എന്നെയും അനുശ്രീയെയും മറ്റൊരു നടനായ രാഹുലിനെയും വച്ചാണ് ആ പരിപാടി പദ്ധതി ചെയ്തിരുന്നത്, രാഹുലിനു വരാൻ കഴിയാതിരുന്നതിനാൽ ഞങ്ങളെ രണ്ടുപേരെ മാത്രം വച്ചു ചെയ്തു. കാണുന്നവർക്ക് പ്രണയിതാക്കളെപ്പോലെ തന്നെ തോന്നുമെന്നു മാത്രം. സത്യത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അന്നു കുറേപേർ സങ്കടം പറഞ്ഞ് മെസേജ് അയച്ചിരുന്നു. ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു, ഞങ്ങളോട് ഒരുവാക്കു പറയാമായിരുന്നു എ​ന്നൊക്കെ. പിന്നെ അനുശ്രീ ഫേസ്ബുക്കിൽ ലൈവായി സംഗതിയിലെ സത്യമെന്താണെന്ന് പറയുകയും ഞാൻ ചില അഭിമുഖങ്ങളിലും പറഞ്ഞതോടെ അതുസംബന്ധിച്ച ഗോസിപ്പുകളൊക്കെ അവസാനിച്ചു. 

അപ്പോള്‍ സിംഗിൾ റെഡി ടു മിംഗിൾ എന്നർഥം?

ഹഹ, സിംഗിൾ ഒക്കെ തന്നെയാണ്, ഞാനിപ്പോൾ ഫ്രീ ആയിട്ടു നടക്കുകയാണ്. പക്ഷേ കല്ല്യാണത്തെക്കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങിയില്ല. കരിയർ മാത്രമാണ് മനസിൽ.