വീണ്ടും ആഘോഷത്തിരയിളക്കാൻ എത്തുന്നു, ഡി ഫോർ - ജൂനിയർ v/s സീനിയർ...

ആകാംക്ഷയ്ക്കും ആവേശത്തിനും ഒരു ചെറിയ ഇടവേള നൽകി നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് വീണ്ടും നൃത്ത ചുവടുകളുടെ കേളികൊട്ട്. മെയ് 1 മുതൽ തിങ്കളാഴ്ച-ബുധൻ വരെ രാത്രി 9 മണിക്ക് ഡി ഫോർ - ജൂനിയർ v/s സീനിയർ ആരംഭിക്കുന്നു.

ഈ നാലാം വരവിൽ നിങ്ങൾ കാണുന്നത് തികച്ചും പ്രായം മറന്നുള്ള പോരാട്ടം. 8 മുതൽ 12 വയസ്സുവരെയുള്ള ചുറുചുറുക്കുള്ള കുട്ടിത്താരങ്ങൾക്കൊപ്പം മത്സരിക്കാൻ എത്തുന്നു 13 വയസ്സിനുമേൽ പ്രായമുള്ളവർ...

പ്രായത്തെ വെല്ലുന്ന മികവിൽ, പ്രകടനങ്ങൾ അരങ്ങ് തകർക്കുമ്പോൾ, നിങ്ങൾക്ക് സമ്മാനം ഇവിടെ വിരിയുന്ന നൃത്ത വിസ്മയങ്ങൾ തന്നെ. ഇവിടെ നൃത്തം മത്സരത്തേക്കാൾ ഉപരി ആഘോഷമാകുന്നു. പ്രായങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ നിങ്ങളുടെ നൃത്ത മികവിനെ ലോകമറിയുന്നു.