Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്താ ഒരു ഗ്ലാമർ‍, കാനിൽ രാജകുമാരിയെപ്പോലെ സുന്ദരിയായി ഐശ്വര്യ

Aishwarya Rai കാൻ ഫിലിം ഫെസ്റ്റിവലിൽ ഐശ്വര്യ റായ്

എഴുപതാമത് കാൻ ഫിലിം ഫെസ്റ്റിവലിന് തുടക്കം കുറിച്ചപ്പോൾ മുതൽ ബോളിവുഡിന്റെ സൗന്ദര്യറാണി ഐശ്വര്യ റായിയുടെ കാനിലെ ലുക്കിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ. തന്റെ പതിനാറാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആഷ് ഒരുങ്ങി എത്തുന്നത് എങ്ങനെയായിരിക്കും എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ടു കൊണ്ട് അസലൊരു രാജകുമാരി കണക്കാണ് ഐശ്വര്യ ചുവപ്പു പരവതാനിയിൽ ചുവടു വച്ചത്. ഒറ്റനോട്ടത്തിൽ കഥകളിലെ സിൻഡ്രല രാജകുമാരി ഇറങ്ങി വന്നതാണെന്നേ തോന്നൂ. 

Aishwarya

ഒഴുകിക്കിടക്കുന്ന നീലനിറത്തിലുള്ള സിൻഡ്രല ഗൗണിൽ ഐശ്വര്യ സാധാരണത്തേതിലും അതിസുന്ദരിയായിരുന്നു. ഇറങ്ങി കിടക്കുന്ന നെക്‌ലൈനും ഓഫ്ഷോൾഡറും ഗൗണിന്റെ എലഗൻറ് ലുക് കൂട്ടി. ഫിലിപ്പിനോ ഡിസൈനര്‍ മൈക്കൽ സിൻകോ ആണ് ഈ അതിശയിപ്പിക്കുന്ന വസ്ത്രത്തിനു പിന്നിൽ. നടുവിൽ നിന്നു വകഞ്ഞെടുത്ത് ഇരുവശത്തും കിടക്കുന്ന നീളൻ മുടിയും അതിന് അനുയോജ്യമായ മേക്അപ്പും ആഷിനെ അതീവസുന്ദരിയാക്കി.

aiswarya-1 ഒഴുകിക്കിടക്കുന്ന നീലനിറത്തിലുള്ള സിൻഡ്രല ഗൗണിൽ ഐശ്വര്യ സാധാരണത്തേതിലും അതിസുന്ദരിയായിരുന്നു...

മീഡിയ ഇന്ററാക്ഷനു വേണ്ടി ഐശ്വര്യ ധരിച്ച മറ്റു രണ്ടു വസ്ത്രങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഫ്ലോറല്‍ ഡിസൈനുകള്‍ നിറഞ്ഞ ഗൗണുകളായിരുന്നു അവ. മകൾ ആരാധ്യയ്ക്കൊപ്പമാണ് ആഷ് ഇത്തവണ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയത്

Aishwarya

എന്നത്തെയുംപോലെ പ്രശസ്ത മേക്അപ് ബ്രാൻഡും ഫിലിം ഫെസ്റ്റിവലിന്റെ മേക്അപ് പാർട്നേഴ്സുമായ ലോറിയൽ പാരീസിനു വേണ്ടിയാണ് ഐശ്വര്യ കാനിൽ ചുവടുവെക്കുന്നത്. 2012ലാണ് ആദ്യമായി ഐശ്വര്യ കാനിന്റെ സാന്നിധ്യമായെത്തുന്നത്, അന്നുതൊട്ട് ഇന്നുവരെ ഫാഷൻ പ്രേമികളെല്ലാം ഉറ്റുനോക്കുന്നതും ആഷിനെ തന്നെയാണ്. 

aiswarya-2 മീഡിയ ഇന്ററാക്ഷനു വേണ്ടി ഐശ്വര്യ ധരിച്ച മറ്റു രണ്ടു വസ്ത്രങ്ങളും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു...

ഐശ്വര്യക്കു പുറമെ ബോളിവു‍ഡ് നടിമാരായ സോനം കപൂറും ദീപിക പദുക്കോണും ഇത്തവണത്തെ കാനിൽ തിളങ്ങാനെത്തുന്നുണ്ട്. മെയ് പതിനേഴിന് ആരംഭിച്ച കാൻസ് ഫിലിം ഫെസ്റ്റിവൽ മെയ് 28ന് സമാപിക്കും