Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ മിസ് ചെയ്യുന്നുവെന്നു പരസ്യമായി പറഞ്ഞ് രൺവീർ !

Deepika Padukone Ranveer Sing രൺവീർ സിങ്ങും ദീപിക പദുക്കോണും

ബോളിവുഡിലെ താരങ്ങൾക്കിടയിൽ സർവസാധാരണമാണ് പ്രണയവും ബ്രേക്അപ്പുമെല്ലാം. പാർട്ടികൾക്കും അവാർഡ് നിശകൾക്കുമൊക്കെ കൈകോർത്തു പിടിച്ചു പോയാലും പരസ്യമായി അതംഗീകരിക്കാൻ ബുദ്ധിമുട്ടുമാണ് അവർക്ക്. മാധ്യമങ്ങൾ തങ്ങളെ പിന്തുടരുന്നുവെന്നു കരുതി പ്രണയത്തെ ഒളിച്ചു വെക്കാനും അവർ തയ്യാറല്ല. യങ്സ്റ്റാർ രൺവീർ സിങ്ങും ബോളിവുഡ് ബ്യൂട്ടി ദീപിക പദുക്കോണും തമ്മിലുള്ള പ്രണയവും പരസ്യമായ രഹസ്യമാണ്. ഇപ്പോഴിതാ തനിക്കു ദീപികയെ മിസ് ചെയ്യുന്നുവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരിക്കുകയുമാണ് രൺവീർ സിങ്. 

പ്രണയിക്കുന്നവര്‍ക്ക് തീരെ സഹിക്കാൻ വയ്യാത്ത കാര്യമാണ് അകന്നു നിൽക്കുന്നത്. ഒന്നിച്ചിരിക്കാനും സന്തോഷങ്ങൾ പങ്കുവെക്കാനും കഴിയാതെ തന്റെ പ്രണയിനിയെ മിസ് ചെയ്യുകയാണിപ്പോൾ രൺവീറിന്. ദീപികയും രൺവീറും ഒരേ നഗരത്തില്‍ അല്ലാത്തതുകൊണ്ട് ഇരുവർക്കും ഇപ്പോൾ പരസ്പരം കാണാൻ കഴിയുന്നില്ലത്രേ. മിസ് ചെയ്യൽ അങ്ങേയറ്റമായപ്പോൾ രൺവീർ ഒരു കാര്യം ചെയ്തു. ദീപികയു‌ടെ പടമെ‌ടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത് മിസ് ചെയ്യുന്നു എ​ന്നു കുറിച്ചു. 

Ranveer Singh

ചാംപ്യൻസ് ലീഗ് ഹാഷ്ടാഗോടുകൂടി ട്രോഫി കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ദീപിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതേ ചിത്രം തന്നെയാണ് മിസ് യൂ എന്നു പറഞ്ഞ് രൺബീറും പങ്കുവച്ചത്. പ്രണയത്തിലായിരിക്കുമ്പോൾ നമുക്കൊരിക്കലും വികാരങ്ങളെ അടക്കിവെക്കാനാവില്ലെന്നു പറയുന്നതു സത്യമാണെന്നു തെളിയിക്കുകയാണ് രൺവീർ സിങ്. എന്തായാലും ഇതുകൂടിയായതോടെ എന്നാകും ഇനി ഇവരുടെ കല്ല്യാണം എന്നു കാത്തിരിക്കുകയാണ് ആരാധകർ. 

Read More: Glitz n Glamour, Celebrities