Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കിരീടം കിട്ടാഞ്ഞതിൽ വിഷമമില്ല, പക്ഷേ ഗ്രാൻഡ് ഫിനാലെയിൽ നിറഞ്ഞു നിന്നു ആ ദു:ഖം'

aishwarya

ഐശ്വര്യ എന്ന പേര് ഇന്ത്യൻ സൗന്ദര്യത്തിന്റെ പ്രതീകമായി ലോകം ഏറ്റെടുത്തിട്ട് കാലം എത്ര കഴിഞ്ഞിരിക്കുന്നു. മനോരമ ഓൺലൈൻ ജോയ് ആലുക്കാസിന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച മിസ്മില്ലേനിയൽ മത്സരത്തിൽ പൊതുജനം തിരഞ്ഞെടുത്ത സുന്ദരിയുടെ പേരും ഐശ്വര്യ എന്നുതന്നെ. ബാഹ്യമായ രൂപത്തിനപ്പുറം ശക്തമായ മനസ്സാണ് സൗന്ദര്യം എന്നു വിശ്വസിക്കുന്ന ഐശ്വര്യ ആടുകാടനെ മിസ്മില്ലേനിയലിലേക്ക് ആകർഷിച്ചതും വ്യക്തിത്വത്തിന് മാർക്കിടുന്ന ഒരു വേദിയാകും മിസ്മില്ലേനിയൽ എന്ന ഉറപ്പാണ്.   

വ്യക്തിത്വത്തിന് മാർക്കിടുന്ന ഇടം

മകളുടെ വഴികളിലെ തടസ്സമാകരുത് മാതാപിതാക്കൾ എന്ന് വിശ്വസിക്കുക മാത്രമല്ല, അവളുടെ വഴികൾ കൂടുതൽ വിശാലമാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന മുരളി എന്ന അച്ഛനാണ് മിസ്മില്ലേനിയൽ വിവോ മിസ് മൾട്ടിമീഡിയ ആയി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. രാവിലെ പത്രം വായിക്കുക എന്നത് നിത്യ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന അച്ഛൻ തന്നെയാണ് മിസ്മില്ലേനിയൽ മത്സരത്തെക്കുറിച്ചുള്ള വാർത്ത ഐശ്വര്യയുടെ ശ്രദ്ധയിൽപെടുത്തുകയും മത്സരത്തിൽ പങ്കെടുക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തത്.

aiswarya-4

‌സാധാരണ ഒരു സൗന്ദര്യ മത്സരം എന്നതിലുപരി മാറ്റത്തിന്റെ മുഖം എന്ന കാപ്ഷൻ, മത്സരാർത്ഥികളുടെ വ്യക്തിത്വം, മനോഭാവം എന്നിവയൊക്കെ പരിഗണിക്കുന്ന ഒരു മത്സരം,  എന്നീ പ്രത്യേകതകളാണ് അച്ഛനെയും മകളെയും മത്സരത്തിലേക്ക് ആകർഷിച്ചത്.   

മാറ്റത്തിന്റെ മുഖമാകാൻ വന്നു

മത്സരത്തിന് അപേക്ഷിക്കുമ്പോൾ തന്നെ സമൂഹത്തിന്റെ മാറ്റത്തിനുവേണ്ടി എന്താണ് നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നൊരു ചോദ്യം നേരിടേണ്ടിവന്നു. ആ ചോദ്യം തന്നെയാണ് മത്സരത്തെകുറിച്ചുള്ള എന്റെ പ്രതീക്ഷ വർധിപ്പിച്ചതും. മത്സരത്തിലുടനീളം അങ്ങനൊരു വിലയിരുത്തലാണ് നടന്നതും. മത്സരത്തിലെ വിജയി മരിയ ഫ്രാൻസിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. അവർ ശരിക്കും കിരീടം അർഹിക്കുന്നു. മരിയയുടെ വിജയം സ്വന്തം വിജയംപോലെയാണ് ഓരോരുത്തർക്കും അനുഭവപ്പെട്ടത്.

aiswrya-1

ഒരുപാട് മാറ്റങ്ങൾ സമ്മാനിച്ച ഒരാഴ്ച

ഒരാഴ്ചത്തെ ഗ്രൂമിങ് സെക്ഷൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഞാൻ മറ്റൊരാളായിരുന്നു. ഞാൻ മാത്രമല്ല ഒപ്പം ഉണ്ടായിരുന്ന ഇരുപത് മത്സരാർത്ഥികൾക്കും അത് അങ്ങനെ തന്നെയായിരുന്നു. ഗ്രൂമിംങ് സെക്ഷൻ നയിച്ചവരുടെ ഉള്ളിലുണ്ടായിരുന്ന നമ്മൾ വളരണം, നമ്മളിൽ മാറ്റമുണ്ടാകണം എന്ന ആത്മാർത്ഥമായ ആഗ്രഹം എന്നെ ശരിക്കും സ്വാധീനിച്ചു. വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ് എന്ന് ആ ഒരാഴ്ചക്കുള്ളിൽ ഒരിക്കൽ പോലും തോന്നിയിരുന്നില്ല. ഒരാഴ്ചകൊണ്ട് ശരിക്കും മാറ്റം അനുഭവിക്കാൻ കഴിഞ്ഞു. 

മിസ്മില്ലേനിയലിന്റെ മുഴുവൻ ക്രൂവിനെയും എനിക്കിപ്പോൾ മിസ്ചെയ്യുന്നുണ്ട്. 

aiswarya-5

ഗ്രാന്റ് ഫിനാലയിൽ എന്നെ അലട്ടിയ സ്വകാര്യ ദുഖം

മത്സരത്തിൽ സമ്മാനം നേടിയാൽ സന്തോഷം എന്നതിനപ്പുറം വിജയപ്രതീക്ഷയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ അച്ഛന് നല്ല പ്രതീക്ഷയായിരുന്നു. ഞാൻ മത്സരിക്കണമെന്നും സമ്മാനം നേടണമെന്നും ഏറ്റവും ആഗ്രഹിച്ച ആൾ അച്ഛനാണ്. എന്നാൽ ഗ്രാന്റ്ഫിനാലെ കാണാൻ വരാൻ അച്ഛന് കഴിഞ്ഞില്ല. കാലിലെ പരുക്കുമൂലം അച്ഛൻ ഇപ്പോഴും ബെഡ് റസ്റ്റിലാണ്. ജീവിതത്തിൽ എന്റെ ഏറ്റവും വലിയ പ്രചോദനം അച്ഛനും അമ്മയുമാണ്. അച്ഛന് ഗ്രാന്റ്ഫിനാലെ കാണാൻ കഴിയാഞ്ഞത് എനിക്ക് സങ്കടമായി. ഇനിയിപ്പോ വെബ്കാസ്റ്റ് ചെയ്യുമ്പോൾ അച്ഛന് കാണാമല്ലോ , അതോർക്കുമ്പോൾ സന്തോഷം.

മിസ്മില്ലേനിയലിനു മുമ്പും ശേഷവും ഐശ്വര്യ

എന്റെ ജീവിതത്തിലെ ആദ്യ ബ്യൂട്ടി പെജന്റ് അനുഭവമായിരുന്നു മിസ്മില്ലേനിയൽ. ഇങ്ങനെ ഒരു മത്സരത്തിന് അപേക്ഷിക്കുന്നതും പങ്കെടുക്കുന്നതും ഇങ്ങനൊരു വേദിയും ഒക്കെ ഇത് ആദ്യം. മിസ് മില്ലേനിയലിന് ശേഷം ഞാൻ കൂടുതൽ കോൺഫിഡന്റ് ആയി. കൂടുതൽ അവസരങ്ങളിലേയ്ക്കുള്ള ഒരു ചുവടുവെയ്പായാണ് ഞാൻ ഈ മത്സരത്തെ കാണുന്നത്. 

aiswarya-6

വിവോ മിസ് മൾട്ടിമീഡിയയെ പ്രഖ്യാപിച്ചപ്പോൾ

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതിന്റെ ക്രെഡിറ്റ് അച്ഛനും അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഒക്കെ അവകാശപ്പെട്ടതാണ്. എന്റെ പേജിൽ വന്ന കമന്റുകളിൽ 80 ശതമാനം ആളുകളും എനിക്ക് അറിയാത്തവരാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. നമ്മൾ പറഞ്ഞ് വോട്ട് ചെയ്യിക്കുന്നതും ആളുകൾ അറിഞ്ഞു വോട്ടു ചെയ്യുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.

Read more: Lifestyle Malayalam Magazine