Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുധിയും മീനുക്കുട്ടിയും ഒരിക്കല്‍ക്കൂടി പ്രേക്ഷകരിലേക്ക്, പക്ഷേ ഒരു സര്‍പ്രൈസുണ്ട് !

Rekha, Jagadish ജഗദീഷും രേഖയും ഒന്നും ഒന്നും മൂന്നിൽ

'സുന്ദരി ഒന്നൊരുങ്ങിവാ നാളെയാണ്  താലിമംഗലം' ഒരുകാലത്തെ ജനഹൃദയങ്ങളുടെ ഇഷ്ട ഗാാനങ്ങളിലൊന്നായിരുന്നു ഇത്. മീനുക്കുട്ടിയുടെയും സുധിയുടെയും കഥ പറഞ്ഞ 'ഏയ് ഓട്ടോ' എന്ന ചിത്രത്തിന് ഇന്നത്തെ തലമുറയിലും ആരാധകരേറെയാണ്. പറഞ്ഞു വന്നത് മറ്റൊന്നുമല്ല സുധിയും മീനുക്കുട്ടിയും ഒരിക്കൽക്കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്, ഒന്നും ഒന്നും മൂന്ന് എ​ന്ന പരിപാടിയിലൂടെ. 

മീനുക്കുട്ടിയായി തകർത്തഭിനയിച്ച രേഖയ്ക്കൊപ്പം പക്ഷേ സുധിയായി അഭിനയിച്ചത് മോഹൻ ലാലല്ല എന്നതാണ് സർപ്രൈസ്.  'സിംപിളായി വസ്ത്രം ധരിക്കുന്നവരെ പെൺകുട്ടികൾക്കിഷ്ടമല്ലേ' എന്ന ഒരൊറ്റ ഡയലോഗിലൂടെ കുടുകുടെ ചിരിപ്പിച്ച ജഗദീഷ് ആയിരുന്നു അത്. റിമിയുടെ ആവശ്യപ്രകാരം ഏയ് ഓട്ടോയിലെ 'എ,ഇ,ഐ,ഒ,യു' എന്ന ഗാനത്തിനൊപ്പം സുധിയായും മീനുക്കുട്ടിയായും ചുവടുകൾ വെക്കുകയായിരുന്നു ജഗദീഷും രേഖയും. 

സ്വതസിദ്ധമായ ശൈലിയിൽ പാട്ടും തമാശകളുമായി ജഗദീഷ് വേദിയെ ഇളക്കി മറിച്ചപ്പോള്‍ മലയാള സിനിമയിലെ മറക്കാനാവാത്ത ഓർമകൾ പങ്കുവച്ചു ഹിറ്റുസിനിമകളിലെ നായികയായ രേഖ. റാംജിറാവു സ്പീക്കിങ്, ഓയ് ഓട്ടോ, ദശരഥം തുടങ്ങിയ സിനിമകള്‍ ചെയ്യാൻ ലഭിച്ച ഭാഗ്യവും രേഖ ഓർത്തെടുത്തു.

രാഷ്ട്രീയത്തിൽ ഇറങ്ങിയ അനുഭവവും ജഗദീഷ് പങ്കുവച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസരിച്ചു പരാജയപ്പെട്ടെങ്കിലും തനിക്ക് ആരോടും പരിഭവമില്ലാത്തതുകൊണ്ട് ഹാപ്പിയാണ്. ഭാര്യ പറയുന്നത് താൻ വെറും പാവമാണ്, ആളുകളെ മനസ്സിലാക്കാൻ പഠിക്കണം എന്നൊക്കെ പറയും. പക്ഷേ താൻ അത്ര പാവമല്ല, സിനിമാ ഇൻഡസ്ട്രിയെ നന്നായി മനസ്സിലാക്കിയ ആളാണു താൻ എന്നും ജഗദീഷ് പറഞ്ഞു. ‌

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories