Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഭാവന എന്റെ മകൾ, മേക്കപ്പ് അതിമനോഹരമായത് അമ്മമനസ്സുള്ളതിനാൽ'

Bhavana Renju Wedding ഭാവനയും നവീനും, ഭാവനയ്ക്കൊപ്പം രഞ്ജു

വിവാഹത്തിന് സ്വപ്നസുന്ദരിയായി ഒരുങ്ങണമെങ്കിൽ ചമയം കൂടി മനോഹരമാകണം. ഭാവന ഭാവനയിൽ കണ്ടതിലും മനോഹരമായായിരുന്നു വിവാഹദിനത്തിലെ ചമയങ്ങൾ. അതിന്റെ എല്ലാ ക്രെഡിറ്റും മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിനാണ്. മേക്കപ്പിനെക്കുറിച്ചും ഭാവനയെന്ന മണവാട്ടി മകളെക്കുറിച്ചും രഞ്ജു മനസുതുറക്കുന്നു. 

എന്തൊക്കെ തയാറെടുപ്പുകളാണ് ഭാവനയുടെ മേക്കപ്പ് കാര്യത്തിൽ നടത്തിയത്? 

ഭാവനയുടെ മേക്കപ്പ് മുൻകൂട്ടിയൊന്നും പ്ലാൻ ചെയ്തിരുന്നില്ല, ഐ മേക്കപ്പും ലിപ്സ്റ്റിക്ക് ഷെയ്ഡുമൊക്കെ വ്യത്യസ്തമാകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അടുത്തുചെയ്തതിൽ വെച്ച് എനിക്ക് ഏറ്റവും അധികം അഭിനന്ദനങ്ങൾ ലഭിക്കുന്ന ഒരു വർക്കാണ് ഭാവനയുടേത്. 

അവളെന്റെ മകളെപ്പോലെയാണ്, ഒരു അമ്മ എന്ന നിലയിൽ സ്വന്തം മകളുടെ കല്യാണത്തിന് മേക്കപ്പ് ചെയ്തുകൊടുക്കാൻ സാധിക്കുന്നത് വലിയ കാര്യമാണ്. അതൊരു ഭാഗ്യമാണ്. ആ ഭാഗ്യം തന്നതിന് ദൈവത്തിനോടും ഭാവനയോടും നന്ദിയുണ്ട്. എന്റെ മനസിൽ അമ്മ നിൽക്കുന്നതുകൊണ്ടായിരിക്കാം ഭാവനയുടെ മേക്കപ്പ് വിചാരിച്ചതിലും മനോഹരമായത്. ഭാവന ഒരു നിർദേശങ്ങളും മേക്കപ്പ് കാര്യത്തിൽ മുന്നോട്ടുവെച്ചിരുന്നില്ല. കണ്ണടച്ച് എന്റെ മുന്നിൽ ഇരുന്നുതരികയായിരുന്നു എന്റെ മകൾ. എന്നിൽ അവൾക്ക് പൂർണ്ണവിശ്വാസമുണ്ടായിരുന്നു. 

മേക്കപ്പ് സെൻസും ഡ്രസ് സെൻസും നന്നായുള്ള വ്യക്തിയാണ് ഭാവന.

എന്തൊക്കെ നിർദേശങ്ങളാണ് രഞ്ജു ഭാവനയ്ക്ക് നൽകിയത്? 

മേക്കപ്പിനെക്കുറിച്ചും ഡ്രസിനെക്കുറിച്ചും നല്ല അറിവുള്ള കുട്ടിയാണ്. ജ്യൂവലറികൾപോലും സിംപിളായിട്ടുള്ളവയാണ് തിരഞ്ഞെടുത്തത്. അവൾക്കിഷ്ടപ്പെട്ടതരം ആഭരണങ്ങളുടെ ചിത്രങ്ങൾ അയച്ചുതരുമായിരുന്നു. നെറ്റി ചുട്ടിയും ഹിപ്പ്ചെയിനും ഞാനാണ് തിരഞ്ഞെടുത്തത്. എന്നിലുള്ള വിശ്വസം കൊണ്ടാണ് അവൾ അടങ്ങിയിരുന്നു തന്നത്. ലേബൽഎമ്മാണ് ഭാവനയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്. മേക്കപ്പ് കണ്ട് ലേബൽഎമ്മിലെ അനു എന്നെ വിളിച്ച് ഒരുപാട് അഭിനന്ദിച്ചു. മേക്കപ്പ് മിക്കച്ചതായതോടെ ഡ്രസും പ്രതീക്ഷിച്ചതിനേക്കാളെറെ ശ്രദ്ധിക്കപ്പെട്ടുവെന്ന് പറഞ്ഞു. മ്യൂറൽ കൃഷ്ണന്റെ ചിത്രം തുന്നിയ ബ്ലൗസ് ഭാവനയും അനുവും ചേർന്ന് തീരുമാനിച്ച ആശയമാണ്. 

bhavana-renju-wedding-4 പ്രിയാമണിയെ ഒരുക്കുന്ന രഞ്ജു

രഞ്ജുവിന്റെ മനസിലെ ഫാഷൺഐക്കൺ ആരാണ്? 

എനിക്ക് ഏറെയിഷ്ടമുള്ള ആർട്ടിസ്റ്റാണ് ദീപിക പദുക്കോൺ. ദീപിക ഒരു ഫാഷൻ ഐക്കണാണ്. ഞാൻ എപ്പോഴും ഇൻസ്പിറേഷൻ ഉൾക്കൊള്ളുന്നത് ദീപികയിൽ നിന്നാണ്. ദീപിക എക്സ്പോസ് ചെയ്താൽ പോലും അതൊരു എക്സ്പോസിങ്ങായി തോന്നില്ല. ഒരു മേക്കപ്പ് ഇട്ടതുപോലെയല്ല ദീപികയെകണ്ടാൽ തോന്നുന്നത്. 

ദീപികയുടെ ചെന്നൈ എക്സ്പ്രസിലെ ഹെയർസ്റ്റൈലാണ് ഭാവനയ്ക്ക് ചെയ്തത്. ഇപ്പോൾ ദീപികയുടെ പത്മാവതിയാണ് മനസുനിറയെ. ആ ഐ മേക്കപ്പൊക്കെയാണ് പരീക്ഷിച്ചു നോക്കിയത്. അത് ഒരു പരിധിവരെ വിജയിക്കുകകയും ചെയ്തു. ഇപ്പോൾ വരുന്ന ബ്രൈഡുകളിലെല്ലാം ഞാൻ പത്മാവതിയുടെ മേക്കപ്പാണ് പരീക്ഷിച്ചുനോക്കുന്നത്. 

പ്രിയപ്പെട്ട സെലിബ്രിറ്റി വധുക്കൾ ആരെല്ലാമാണ്? 

ഭാവനയെപ്പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട ബ്രൈഡാണ് എന്റെ പ്രിയാമണി. ഒരു നിർദേശങ്ങളും ഇങ്ങോട്ടുതരാതെ പ്രിയയും കണ്ണടച്ച് മുന്നിൽ ഇരുന്നുതന്നു. ഇനി ഞാൻ പ്രതീക്ഷിക്കുന്ന മറ്റൊരു മകളാണ് രമ്യാനമ്പീശൻ. അവളുടെ വിവാഹവും ഇതിലും മനോഹരമാക്കണമെന്നാണ് ആഗ്രഹം. 

പക്ഷെ ഞാൻ ഏറ്റവും അധികം കാത്തിരിക്കുന്നത് മംമ്തയുടെ വിവാഹത്തിനാണ്. വിവാഹദിവസം അവളെ ഞാൻ ശരിക്കും ദീപികയെപ്പോലെയാക്കും. ദീപികയും മംമ്തയും തമ്മിൽ ഒരുപാട് സമാനതകളുണ്ട്. ദീപികയും മംമ്തയും കൊളജ്മേറ്റ്സാണ്, അതിലുപരി അടുത്ത കൂട്ടുകാരാണ്. കേരളത്തിലെ ദീപിക പദുക്കോണാണ് ഞാനെന്ന് രഞ്ജു പറയാറുണ്ടെന്ന് മംമ്ത ദീപികയോട് പറയാറുണ്ട്. മംമ്തയാണ് സുന്ദരിെയന്നാണ് ദീപിക പറയുന്നത്. പത്മാവതിയിലെ ദീപികയെപ്പോലെ മംമ്തയെ ഒരുക്കിയിറക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. 

bhavana-renju-wedding-3 മംമ്തയ്ക്കൊപ്പം രഞ്ജു

വധുവായി ഒരുങ്ങുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ്? 

വിവാഹം എന്നുപറയുന്നത് ഒരു പെൺകുട്ടിയുടെ അഭിലാഷമാണ്. എന്തിനും ഏതിനും സ്വയം പ്ലാനിങ് ആവശ്യമാണ്. കുറഞ്ഞത് മൂന്നുമാസമെങ്കിലും എടുക്കും ഒരു കല്യാണം തീരുമാനിച്ച് നടത്താൻ. കല്യാണം തീരുമാനിക്കുന്ന ദിവസം മുതൽ കൃത്യമായി ടൈംടേബിളുണ്ടാക്കി മുന്നോട്ടുപോയാൽ നമ്മുടെ സ്ക്കിന്നും ശരീരവുമൊക്കെ ഇഷ്ടാനുസരണം മാറ്റിയെടുക്കാം. പ്രഫഷണൽ ഹെൽപ്പും ഗയ്ഡൻസും കൂടിയുണ്ടെങ്കിൽ സ്കിന്നിലുള്ള ചെറിയ പോരായ്മകളും ഡ്രസിങ്ങ്സെൻസും എല്ലാം മാറ്റിയെടുക്കാനാകും. കൂടുതൽ സുന്ദരിയായി ഇറങ്ങാൻ സാധിക്കും. ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. ഈ മേക്കപ്പ് എനിക്ക് ചേരും, ഇതെന്റെ കല്യാണദിവസമാണ്. എനിക്ക് സുന്ദരിയായി ഒരുങ്ങി ഇറങ്ങണം എന്ന ചിന്ത പെൺകുട്ടിയുടെ മനസിൽ തോന്നിയാൽ മാത്രമേ ആ മേക്കോവർ പൂർണ്ണമാകൂ. അല്ലാത്തപക്ഷം അവർക്ക് തന്നെ തോന്നും ഇതൊന്നും ചേരില്ല എന്ന്. ട്രയൽമേക്കപ്പ് അത്യാവശ്യമാണ്. 

സെലിബ്രിറ്റികൾ അല്ലാത്ത വധുക്കൾ സമീപിക്കുമ്പോൾ അവർക്ക് നൽകുന്ന നിർദ്ദേശങ്ങൾ എന്തെല്ലാമാണ്? 

ഒരു പെൺകുട്ടി എന്നെ സമീപിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് എന്റെ എന്ത് സഹായമാണ് വേണ്ടതെന്നാണ്. മേക്കപ്പ് മാത്രം മതിയെങ്കിൽ അതുമാത്രം ചെയ്യും, അതല്ല എന്നുണ്ടെങ്കിൽ ഡ്രസ് തിരഞ്ഞെടുക്കാനും ആഭരണങ്ങൾ തിരഞ്ഞെടുക്കാനുമെല്ലാം സഹായിക്കാറുണ്ട്. അതിനനുസരിച്ച് ട്രയൽ മേക്കപ്പ് ചെയ്യും. എന്റെ ഇഷ്ടങ്ങൾ ഒരിക്കലും അടിച്ചേൽപ്പിക്കാറില്ല. ഓരോ പെൺകുട്ടിയ്ക്കും സ്വയം ഒരുസ്വപ്നമുണ്ടല്ലോ, അവരുടെ ആ സ്വപ്നം മനസിലാക്കി അതിനോടൊപ്പം പ്രവർത്തിക്കാനാണ് ശ്രദ്ധിക്കുന്നത്. 

രവിപിള്ളയുടെ മകളുടേത് പോലും ഒരു റഫറൻസുമില്ലാതെ ചെയ്തതാണ്. ട്രയൽ ചെയ്യാൻ പോകുമ്പോൾ ആ വർക്ക് എനിക്ക് കിട്ടുമെന്ന് കരുതിയതല്ല. ട്രയൽമേക്കപ്പ് കഴിഞ്ഞകുട്ടികൾ പോലും ഇപ്പോൾ വിളിച്ചുപറയുന്നത് ഭാവനയുടെ പോലെ വേണമെന്നാണ്.  എല്ലാവരുടെയും താൽപര്യങ്ങൾ മനസിലാക്കി തെറ്റുകുറ്റങ്ങളില്ലാതെ വർക്കുകൾ ചെയ്ത് മുന്നോട്ടുപോകണമെന്നാണ് ആഗ്രഹം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam