Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീദേവി മാത്രമല്ല ലിപ് സർ‍ജറി നടത്തി പഴികേട്ടത്, ഇതാ മറ്റു താരങ്ങള്‍

Bollywood Plastic Surgery ശ്രീദേവി, കങ്കണ റണൗ‌ട്ട്, അനുഷ്ക ശർമ

പെർഫെക്റ്റ് ലുക്കിനായി എന്തു ചെയ്യാനും മടിയില്ലാത്തവരാണ് ബോളിവുഡ് സുന്ദരികൾ. ഇപ്പോഴിതാ താരസുന്ദരി ശ്രീദേവിയുടെ ലിപ് സർജറിയാണ് ചർച്ചാവിഷയം. ഭംഗി കൂട്ടാന്‍ വേണ്ടിയാണ് ശ്രീദേവി സർജറി ചെയ്തതെങ്കിലും സംഗതി ഏറ്റില്ലെന്നു മാത്രമല്ല ബോറായിട്ടുണ്ടെന്നു കൂടിയാണ് കാഴ്ചക്കാരുടെ വശം. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്ന ശ്രീദേവിയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് ആളുകൾ അക്കാര്യവും ശ്രദ്ധിച്ചത്, ശ്രീദേവിയുടെ ചുണ്ടുകൾക്കെന്തോ മാറ്റം സംഭവിച്ചിരിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ശ്രീദേവിയുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ല. 

നേരത്തെ മൂക്കിനും ശ്രീദേവി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും താരം അതു നിഷേധിച്ചിരുന്നു. തന്റെ യോഗയും ഡയറ്റും ജീവിതശൈലിയുമൊക്കെയാണ് സൗന്ദര്യം നിലനിർത്തുന്നതിന്റെ രഹസ്യം എന്നാണ് ശ്രീദേവി വാദിക്കാറുള്ളത്. എന്തായാലും ഇപ്പോഴത്തെ ലിപ് സർജറിയുടെ കാര്യത്തിൽ ശ്രീദേവിക്കു തർക്കിക്കാൻ േപാലും വകയില്ലാത്ത വിധത്തിൽ ചുണ്ടുകളെ മാറ്റിയിട്ടുണ്ടെന്നു വ്യക്തം. ശ്രീദേവി മാത്രമല്ല, ബോളിവുഡിൽ ലിപ് സർജറി നടത്തി പേരുകേട്ട വേറെയും ചില നടിമാരുണ്ട്. 

അനുഷ്ക ശർമ‌

bollywood-lip-surgery-3 അനുഷ്ക ശർമ പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

ബോളിവുഡില്‍ വിജയം കൊയ്തുകൊണ്ടിരിക്കുന്ന നടിമാരിലൊരാളാണ് അനുഷ്ക ശർമ. താരവും ലിപ് സര്‍ജറി ചെയ്തു വാർത്തകളിലിടം നേടിയിരുന്നു. ബോംബെ വെൽവെറ്റ് എന്ന ചിത്രം പുറത്തിറങ്ങിയതോടെയാണ് അനുഷ്ക തന്റെ ചുണ്ടുകളിൽ മാറ്റം വരുത്തിയെന്നു പരന്നത്. എന്നാൽ അതെല്ലാം മേക്അപ് ടെക്നിക്കുകളാണെന്നും താൻ ലിപ് സർജറി ചെയ്തിട്ടില്ലെന്നുമാണ് അനുഷ്ക വാദിച്ചത്. ഒരു മനുഷ്യരും പെർഫെക്റ്റ് അല്ലെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും അന്ന് അനുഷ്ക പറഞ്ഞിരുന്നു. ​

പ്രിയങ്ക ചോപ്ര

bollywood-lip-surgery-2 പ്രിയങ്ക ചോപ്ര പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

േലാക സുന്ദരിപ്പട്ടം നേടി ബോളിവുഡ് ലോകത്തും ഹോളിവുഡിലും വെന്നിക്കൊടി പാറിച്ച നടി പ്രിയങ്ക ചോപ്രയും ലിപ് സർജറി ചെയ്തിട്ടുണ്ടെന്നാണ് പാപ്പരാസികൾ പറയുന്നത്. ഇക്കാര്യത്തിൽ ഒരിക്കലും പ്രിയങ്ക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും പ്രിയങ്കയുടെ പഴയ ചിത്രങ്ങളും പുതിയ ചിത്രങ്ങളും താരതമ്യം ചെയ്ത് ലിപ് സർജറി നടത്തിയിട്ടുണ്ടെന്നു വാദിക്കുന്നവരാണ് ഏറെയും. ചുണ്ട് മാത്രമല്ല പ്രിയങ്കയുടെ മൂക്കും സർജറി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. 

കങ്കണ റണൗട്ട്

bollywood-lip-surgery-1 കങ്കണ റണൗ‌ട്ട് പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

ബോളിവുഡിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമാണ് നടി കങ്കണ റണൗട്ട്. നിലപാടുകൾ ഉറക്കെ വിളിച്ചുപറയുന്ന താരം വിവാദങ്ങളിലും പെട്ടുഴലാറുണ്ട്. കങ്കണയും തന്റെ സൗന്ദര്യം മെച്ചപ്പെടുത്താൻ ഒന്നിലേറെ തവണ ലിപ് സർജറി ചെയ്തിട്ടുണ്ടത്രേ. പ്രധാനമായും ചുണ്ടുകളിലാണ് കങ്കണ മാറ്റം വരുത്തിയിട്ടുള്ളത്. മുമ്പത്തെ ചെറിയ ചുണ്ടുകളുടെ സ്ഥാനത്ത് ഇന്ന് വലിയ ചുണ്ടുകളാണ് കങ്കണയ്ക്കുള്ളത്, എന്നാൽ അതിനു പിന്നിൽ മേക്അപ് ആണെന്നാണ് കങ്കണയും വാദിച്ചിട്ടുള്ളത്.

കത്രീന കൈഫ്

bollywood-plastic-surgery-5 കത്രീന കൈഫ് പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

സൽമാൻ ഖാന്റെ മുൻ കാമുകിയും ബിടൗൺ സുന്ദരിയുമായ കത്രീന കൈഫും പ്ലാസ്റ്റിക് സർജറിക്കു പേരുകേട്ട നടിമാരിലൊരാളാണ്.  ചുണ്ടുകളുടെ വലിപ്പം കൂട്ടിയതിനൊപ്പം കീഴ്ത്താടിയുടെ ആകൃതിയിലും കത്രീന മാറ്റം വരുത്തിയിട്ടുണ്ടത്രേ. പക്ഷേ കത്രീനയുടെ ലിപ് സര്‍ജറി അത്ര ഫ്ലോപ് ആയിരുന്നില്ല. 

ശ്രുതി ഹാസൻ

bollywood-lip-surgery-4 ശ്രുതി ഹാസൻ പ്ലാസ്റ്റിക് സർജറിക്കു മുമ്പും ശേഷവും

കമൽ ഹാസന്റെ പുത്രി കൂടിയായ ശ്രുതി ഹാസനും ലിപ് സർജറിയുടെ പേരിൽ പേരുകേട്ടയാളാണ്. നേരത്തെ മൂക്കിന്റെ ആകൃതിയിൽ ശ്രുതി മാറ്റം വരുത്തിയെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ചുണ്ടുകളിലും താരം മാറ്റം വരുത്തിയത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു ചോദിക്കുമ്പോൾ എന്റെ ശരീരത്തിൽ എന്തൊക്കെ മാറ്റം വരുത്തുമെന്നത് എന്റെ മാത്രം കാര്യമാണ്, മറ്റാരും അതിൽ ഇടപെടേണ്ടതില്ല എന്നാണ് താരം  മറുപടി പറഞ്ഞിട്ടുള്ളത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam