Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ബ്രഹ്മാണ്ഡ വിവാഹത്തില്‍ വധുവിന്റെ തോഴിയായി പ്രിയങ്ക ചോപ്രയോ?

Priyanka Chopra പ്രിയങ്ക ചോപ്രയും മേഗൻ മാർക്കിളും, ഹാരി രാജകുമാരനൊപ്പം മേഗൻ

ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ബോളിവുഡ് ലോകത്തും ഹോളിവുഡ് ലോകത്തും വെന്നിക്കൊടി പാറിച്ച താരസുന്ദരിയാണ് നടി പ്രിയങ്ക ചോപ്ര. ബിടൗണിൽ മാത്രമല്ല അങ്ങ് േഹാളിവുഡിലും താരത്തിന് നല്ല ഹോൾഡുണ്ട്. ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന ആ ബ്രഹ്മാണ്ഡ വിവാഹത്തിലും പ്രിയങ്ക ഉണ്ടാകുമെന്നാണ് കേൾവി. മനസ്സിലായില്ലേ, ഹോളിവുഡ് നടി മേഗന്‍ മാർക്കിളിന്റെയും ഹാരി രാജകുമാരന്റെയും വിവാഹത്തിന് പ്രിയങ്കയ്ക്കു പ്രത്യേക ക്ഷണമുണ്ടെന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ, മാത്രമോ വധുവിന്റെ തോഴിയായി പ്രിയങ്കയുണ്ടാകുമത്രേ.

മേഗൻ മാർക്കിളിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് പ്രിയങ്ക ചോപ്ര, ഇതുകൊണ്ടു കൂടി ബ്രൈഡ്സ്മെയ്ഡ് ആയി നിൽക്കാൻ പ്രിയങ്കയും ഉണ്ടാകുമെന്നാണ് പൊതുവേ േകൾക്കുന്നത്. എന്നാൽ ഇതെക്കുറിച്ചുള്ള ഒരു മാധ്യമത്തിന്റെ  ചോദ്യത്തിന് പ്രിയങ്ക നൽകിയ മറുപടി ഇങ്ങനെയാണ്, 'നിങ്ങൾ അവിടെ എന്നെ കണ്ടാൽ അറിയാൻ പറ്റും'-അതായത് ഉണ്ടോ ഇല്ലയോ എന്നതു വ്യക്തമാക്കിയില്ലെങ്കിലും വിവാഹത്തിൽ പങ്കെടുത്തേക്കുമെന്നു പറയാതെ പറയുകയാണ് പ്രിയങ്ക. 

മേഗന്റെ വിവാഹത്തിനായി താനും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രാജകുടുംബത്തിലെ അംഗമെന്ന നിലയ്ക്ക് മേഗന് ലോകത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.

മേഗനു കഴിയുംപോലെ മറ്റാർക്കും ചെയ്യാൻ കഴിയില്ല. അവളൊരു ഐക്കണാണ്, വളരെ സാധാരണക്കാരിയും സ്വീറ്റ് ആയ വ്യക്തിയും ഒക്കെയാണ്. ഇതെല്ലാം സംഭവിക്കും മുമ്പുതന്നെ ലോകത്തെക്കുറിച്ചു ചിന്തിക്കുകയും മാറ്റങ്ങൾക്കായി ആഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണവർ മേഗൻ രാജകുടുംബത്തിൽ അംഗമാകുന്നതോടെ സ്ത്രീ, ഫെമിനിസം, രാജവാഴ്ചയും മറ്റു തലങ്ങളും തുടങ്ങിയ മേഖലകളുടെ ദിശകള്‍ക്കെല്ലാം വലിയൊരു ചവിട്ടുപടിയായിരിക്കുമെന്നും പ്രിയങ്ക പറയുന്നു. 

അടുത്തിടെയാണ് ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങൾ പുറത്തു വന്നത്. 47 ലക്ഷം വിലയുള്ള ഗൗൺ ധരിച്ചാണ് മേഗൻ വിവാഹനിശ്ചയത്തിനെത്തിയത്. റാൽഫ്–റൂസോയുടെ കറുപ്പു നിറത്തിലുള്ള ഗൗണിൽ ഒറ്റനോട്ടത്തിൽ തന്നെ മേഗൻ അസ്സൽ രാജകീയ ലുക്കിലേക്കെത്തി. ‌വിവാഹ നിശ്ചയത്തിന് ഇത്രയും വിലപിടിപ്പുള്ള വസ്ത്രങ്ങൾ ധരിച്ച മേഗൻ വിവാഹത്തിന് എത്തരത്തിലാകും അണിഞ്ഞൊരുങ്ങുന്നതെന്നു കാത്തിരിക്കുകയാണ് ഫാഷനിസ്റ്റകൾ.

ചാൾസ്– ഡയാന രാജദമ്പതികളുടെ രണ്ടാമത്തെ പുത്രനാണ് ഹാരി. 2016 ലാണ് ഇരുവരും പ്രണയത്തിലായത്. ചാള്‍സ് രാജാവാണ് വിവാഹവാര്‍ത്ത ലോകത്തെ ട്വിറ്ററിലൂടെ അറിയിച്ചത്. അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും പ്രശസ്തയാണ് മാര്‍ക്കിൾ. 

36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും.  ഇക്കഴിഞ്ഞ നവംബര്‍ 27നാണ് ഇരുവരുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.  2018 മെയ് മാസം കല്ല്യാണമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ‍. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വെച്ചായിരിക്കും ഹാരി മേഗന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക. 

പ്രശസ്ത യുഎസ് ടിവി ഷോ ആയ സ്യൂട്ട്‌സിലൂടെ ശ്രദ്ധേയയായ മേഗന്റെ ആദ്യ ഭര്‍ത്താവ് ട്രെവര്‍ ഏഞ്ചല്‍സണ്‍ എന്ന സംരംഭകനായിരുന്നു. 2013ലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam