Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ സങ്കൽപങ്ങൾ തുറന്നു പറഞ്ഞ് പേളി മാണി!

Pearley Maney പേളി മാണി

വിവാഹത്തെക്കുറിച്ചു സങ്കൽപങ്ങൾ ഇല്ലാത്തവരുണ്ടാകില്ല. തന്റെ പങ്കാളിയാകാൻ പോകുന്നയാൾ ഇന്നയിന്ന ഗുണങ്ങളും സ്വഭാവ സവിശേഷതകളുമൊക്കെ ഉള്ളയാളാകണം എന്നാഗ്രഹിക്കാത്തവരുണ്ടോ? നടിയും അവതാരകയും മോട്ടിവേഷണൽ സ്പീക്കറുമൊക്കെയായ പേളി മാണിക്കുമുണ്ട് താൻ വിവാഹം കഴിക്കാൻ പോകുന്നയാളെക്കുറിച്ചു ചില സങ്കൽപങ്ങൾ. മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെ റിമിയുടെ ചോദ്യത്തിനു മറുപടി പറയവേയാണ് പേളി വിവാഹ സങ്കൽപങ്ങളും പങ്കുവച്ചത്.

ഒരുപാടു ലുക്കൊന്നും വേണ്ട, നോർമൽ ആയിട്ടുള്ള ശാന്തനായ ഒരാൾ മതി, കാരണം താൻ അബ്നോർമൽ ആണല്ലോ എന്നാണ് പേളി രസകരമായി പറയുന്നത്. എന്നുകരുതി പേളി ഉടൻ വിവാഹിതയാവാന്‍പോവുകയാണെന്നു ധരിക്കുന്നവരുണ്ടെങ്കില്‍ തെറ്റി, തനിക്കു പ്രണയിക്കാനുള്ള സമയം ഇപ്പോഴില്ലെന്നും പേളി പറയുന്നുണ്ട്. സിനിമാ അഭിനയവും അച്ഛനോടൊപ്പം നടത്തുന്ന പോള്‍&പേളി എന്ന മോട്ടിവേഷണൽ ട്രെയിനിങ് കമ്പനിയുടെ നടത്തിപ്പിന്റെ തിരക്കിലുമാണിപ്പോൾ കക്ഷി.

പേളി മാത്രമല്ല, ഡിഫോർഡാൻസിന്റെ അവതരണ വേദിയിലൂടെ പ്രേക്ഷക മനം കവർന്ന സീരിയൽ താരം കൂടിയായ രാഹുലും വിശേഷങ്ങൾ പങ്കുവെക്കാനെത്തിയിരുന്നു. തന്റെ കാര്യത്തിൽ മൂന്നുനാലു വർഷമെങ്കിലും കഴിഞ്ഞിട്ടേ വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നുള്ളുവെന്ന് രാഹുൽ പറയുന്നു. അറേഞ്ച്ഡ് മാരേജിനേക്കാൾ തനിക്കറിയാവുന്ന പെൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്നും രാഹുല്‍ പറയുന്നു. 

കഴിഞ്ഞ വർഷത്തെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്നേത് എന്നു ചോദിച്ചാൽ കൊച്ചുകുട്ടികൾ പോലും നിസ്സംശയം പറയുന്ന ജിമിക്കി കമ്മൽ ഗാനം വച്ച് ഇരുവർക്കും ഒരു പണി കൊടുക്കുകയും ചെയ്തു റിമി. മറ്റൊന്നുമല്ല ജിമിക്കി കമ്മൽ ഗാനത്തിൽ നിന്നുള്ള ആദ്യനാലുവരികൾ അങ്ങെഴുതുക എന്നതാണത്, ചുമ്മാ അങ്ങെഴുതുകയല്ല മറിച്ച് വായയിൽ ചോക്കു കടിച്ചു പിടിച്ചു വേണം എഴുതാൻ. 

ഇനി േപളിയുടെ ഫിറ്റ്നസിന്റെ രഹസ്യം എന്തായിരിക്കും എന്നാലോചിക്കുന്നവരുണ്ടാകും, വീട്ടിലെ ട്രെഡ്മില്ലിൽ ദിവസവും ഒന്നരമണിക്കൂർ വർക്കൗട്ട് ചെയ്യുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് പേളി പറയുന്നത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.