Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഡലിങ്ങും സിനിമ മേഖലയും ചതിക്കുഴികളല്ല: അദിതി രവി

AditiRavi അദിതി രവി

പുതുമുഖ നായികയെന്നാല്‍ പേരില്‍ മാത്രം പോരല്ലോ...പ്രേക്ഷകരുടെ ആദ്യത്തെ കൗതുകം പിന്നെയും ഒപ്പമുണ്ടാകണമല്ലോ... 'അലമാര' തുറന്നു മലയാള സിനിമയിലെത്തിയ അദിതി രവി അങ്ങനെയുള്ളൊരു സുന്ദരിക്കുട്ടിയാണ്. മോഡേണും തനി നാടനും ഒക്കെയിണങ്ങുന്ന അദിതി മോഡലിങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. അനുദിനം മാറി മറിയുന്ന ഫാഷന്‍ ലോകത്തെ കുറിച്ച് അദിതിക്ക് പറയാനുള്ളത് എന്താണെന്നറിയാം. ഒപ്പം ലുക്കിന്റെ സീക്രട്ട് എന്തെന്നും...

Aditi Ravi

ഓ മമ്മീ....

എന്താണെന്നറിയില്ല കുഞ്ഞിലേ മുതല്‍ക്കേ പരസ്യങ്ങള്‍ ഒത്തിരി ഇഷ്ടമായിരുന്നു. ടിവി പരിപാടിക്കിടെ പരസ്യം വരുന്ന നേരം ഞാന്‍ ഓടി വന്നു കാണുമായിരുന്നു. സന്തൂറിന്‌റെ 'ഓ മമ്മിയാണോ' എന്ന പരസ്യവും നിര്‍മ സോപ്പിന്‌റെ പരസ്യവുമൊക്കെയായിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടത്. ഇപ്പോഴും അവര്‍ ആ പരസ്യങ്ങള്‍ മാറ്റം വരുത്തി ഇറക്കുന്നുണ്ടല്ലോ. ഇപ്പോഴും എനിക്കതേ ഇഷ്ടമുണ്ട്. ആ പരസ്യങ്ങളൊക്കെ കണ്ണാടിക്കു മുന്‍പില്‍ നിന്ന് ചെയ്തു നോക്കുന്നതായിരുന്നു അന്നത്തെയൊരു ഹോബി. ഇവരൊക്കെ മോഡലിങ് ആണ് ചെയ്യുന്നത് എന്നൊന്നും എനിക്കറിയില്ലായിരുന്നു അന്ന്. പക്ഷേ എന്നെങ്കിലുമൊരിക്കല്‍ ഞാനും ടിവിയില്‍ ഇങ്ങനെയൊക്കെ എത്തുന്നത് സ്വപ്‌നം കണ്ടിരുന്നു.

Aditi Ravi

ഹൈ ജമ്പ് ആയിരുന്നില്ല...

മോഡലിങ് ചെയ്യണമെന്നൊക്കെയുണ്ടായിരുന്നെങ്കിലും എങ്ങനെ അതിലേക്കെത്താം എന്നൊന്നും ഒരു ഐഡിയയും മനസ്സിലുണ്ടായിരുന്നില്ല. കോളജില്‍ പഠിക്കുമ്പോള്‍ ഒരു ദേശീയ പത്രമാധ്യമത്തിന്റെ ആഡ് കണ്ടു. അവരുടെ പത്രം വായിക്കുന്ന ലുക്കില്‍ നില്‍ക്കുന്ന പരസ്യം. അതിലേക്കു ഫോട്ടോ അയച്ചു. സെലക്ട് ആയിക്കഴിഞ്ഞപ്പോഴാണ് 300 പേറോളം പേരെ ആ പരസ്യത്തില്‍ മോഡലുകളാകാന്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അറിഞ്ഞത്. എന്തായാലും അതൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു. അവിടന്നു കിട്ടിയ സൗഹൃദങ്ങളും ബന്ധങ്ങളുമാണ് പിന്നീട് മോഡലിങില്‍ വഴികാട്ടിയായത്. ഫോട്ടോകളും ബയോഡേറ്റയുമൊക്കെ ഓരോയിടത്തേക്ക് അയച്ച് പതിയെ പതിയെ മോഡലിങിലേക്കെത്തുകയായിരുന്നു. ഒരു കുതിച്ചു ചാട്ടം ആയിരുന്നില്ല. എല്ലാം അതിന്‌റേതായ രീതിയില്‍ പടി പടിയായി നടക്കുകയായിരുന്നു. മോഡലിങില്‍ നിന്ന് സിനിമയിലേക്കെത്തി. ഇപ്പോള്‍ രണ്ടും ആസ്വദിച്ചു ചെയ്യുന്നു.

Aditi Ravi

ഞാനും ഫാഷനും!

കംഫര്‍ട്ട് എന്ന വാക്കിനാണ് ഞാന്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത്. നമുക്ക് നല്ലതെന്നു തോന്നുന്ന, ചേരുമെന്നു തോന്നുന്ന ഏത് വസ്ത്രവും ധരിക്കാം. ട്രെന്‍ഡിനനുസരിച്ച് വസ്ത്രം തിരഞ്ഞെടുക്കുന്നത് എല്ലാവര്‍ക്കും ചേരണം എന്നില്ല. ഇടയ്ക്കിടെ സിനിമകള്‍ക്കൊപ്പം അതിലെ വസ്ത്രങ്ങളും ഹിറ്റ് ആകും. മിക്കവരും അത് വാങ്ങിയിടും. അത് ചിലപ്പോള്‍ അവര്‍ക്ക് ചേരണമെന്നില്ല. അതാണ് പറഞ്ഞത്.ട്രെന്‍ഡിനേക്കാള്‍ നമുക്കിഷ്ടപ്പെട്ടതും നമുക്ക് ചേരും എന്നു തോന്നുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതിലാണ് കാര്യം.

Aditi Ravi

ഞാന്‍ അങ്ങനയേ ചെയ്യാറുള്ളൂ. മിസ് മാച്ച് ഷോളും ടോപ്പും പാന്റ്‌സുമൊക്കെ അണിഞ്ഞ് പരീക്ഷണം നടത്താറുണ്ട്. മിക്‌സ് ചെയ്തും ഇടാറുണ്ട്. ചേരുന്നുണ്ടെന്നു തോന്നിയാല്‍ ധൈര്യമായി പുറത്തു പോകാറുണ്ട്. എന്‌റെ ആ ധാരണ ഇന്നേവരെ തെറ്റിയിട്ടില്ല. ആ കൊള്ളാലോ എന്നേ കണ്ടവര്‍ പറഞ്ഞിട്ടുള്ളൂ. ഒരിക്കല്‍ ഒരു കല്യാണത്തിന് പോയപ്പോള്‍ ബ്ലൗസ് ആയി അണിഞ്ഞത് ഫുള്‍ സ്ലീവ് ടീ ഷര്‍ട്ട് ആയിരുന്നു. ആരും കണ്ടുപിടിച്ചില്ല. അന്നാണ് ഇങ്ങനെ ചെയ്യുന്നതില്‍ എന്‌റെ ആത്മവിശ്വാസം കൂടിയത്. നമുക്ക് കംഫര്‍ട്ട് എന്താണ് അത് അണിയുക എന്നതാണ് എന്‌റെ ഫാഷന്‍ നിലപാട്.

image

ഇഷ്ടനിറം, ഇഷ്ട വസ്്ത്രം...

കുറേ പേര്‍ പറയുന്നതു കേട്ടിട്ടുണ്ട് അവര്‍ക്കു പ്രിയപ്പെട്ട നിറത്തെ കുറിച്ച്. എന്നെ സംബന്ധിച്ച് അങ്ങനെയൊന്നില്ല. എനിക്കെല്ലാ നിറങ്ങളോടും ഒരുപോലെ ഇഷ്ടമാണ്. എന്‌റെ കയ്യില്‍ മിക്ക നിറങ്ങളുമുണ്ടെന്നാണു തോന്നുന്നത്.. എനിക്കിണങ്ങും എന്നെനിക്കു തോന്നുന്ന നിറങ്ങളെല്ലാം പ്രിയപ്പെട്ടതാണ്.

Aditi Ravi

വസ്ത്രത്തിന്‌റെ കാര്യത്തില്‍ സാരിയോടാണ്് അല്‍പം ഇഷ്ടം കൂടുതലെന്നു പറയാം. എനിക്ക് ഏറ്റവും ഇണങ്ങുന്നത് സാരിയാണെന്ന് കുറേപേര്‍ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടബിള്‍ ആയ ഭംഗിയുള്ള എനിക്ക് ചേരുമെന്ന് എനിക്ക് വിശ്വാസമുള്ള എല്ലാ വസ്ത്രങ്ങളോടും പ്രിയമാണ്.

കാര്യമായ പ്രയത്‌നമില്ല!

സൗന്ദര്യ സംരക്ഷണം എന്നതില്‍ ഞാന്‍ അല്‍പം ഉഴപ്പിയാണെന്നു പറയാം. എല്ലാ പെണ്‍കുട്ടികളും ചെയ്യുന്നതു പോലെ മോയ്‌സ്ച്യുറൈസിങ് ക്രീം, നൈറ്റ് ക്രീം ഇതൊക്കെ ഉപയോഗിക്കാറുണ്ട്. അല്ലാതെ പ്രത്യേകിച്ചൊന്നും ഇപ്പോള്‍ ചെയ്യാറില്ല. പണ്ട് കൃത്യമായി ഫേഷ്യല്‍ ചെയ്തിരുന്നു. പിന്നീടെനിക്ക് തോന്നി അത് ശരിയാകില്ല ദോഷമാണ് എന്ന്. പിന്നീടതു നിര്‍ത്തി.

എന്‌റെ ഏറ്റവും വലിയ ശത്രു വെയിലാണ്. കുറച്ച് വെയില്‍ കൊണ്ടാല്‍ മതി മുഖമൊക്കെ കരുവാളിക്കാന്‍. ആ  പ്രശ്‌നത്തിന് ഡോക്ടറെ കണ്ട് ഒരു ക്രീം പുരട്ടുന്നുണ്ട്. അത്രേയുള്ളൂ. വലിയ പ്രയത്‌നമൊന്നും ഇക്കാര്യത്തിലില്ല.

Aditi Ravi

ഭക്ഷണത്തോട് ഇഷ്ടമാണ്. ഇഷ്ടമുള്ളതൊക്കെ കഴിക്കും. ചിലപ്പോള്‍ ചോക്ലേറ്റുകളോട് വല്ലാത്ത ഇഷ്ടം തോന്നും. അത് ഒത്തിരി കഴിക്കും. ചോറ് ആണ് എനിക്ക് എപ്പോഴും പ്രിയപ്പെട്ടത്. രണ്ടും വണ്ണം കൂട്ടാന്‍ മികച്ചതാണ്. തടി കൂടുമ്പോള്‍ കുറയ്ക്കാനായി ഡയറ്റ്് ചെയ്യും, എക്‌സര്‍സൈസും. അത്രതന്നെ. 

മോഡലിങ് പ്രശ്നക്കാരനല്ല...

adithi

പലരും പറയാറുണ്ട് മോഡലിങും സിനിമ മേഖലയും പെൺകുട്ടികൾക്ക് ഒരുപാട് ചതിക്കുഴികൾ ഒരുക്കിവച്ചിരിക്കുന്ന മേഖലയാണെന്ന്...ഞാന്‍ ഇതിലേക്കു വരുന്നതിനു മുന്‍പും വന്നപ്പോഴും ഇത്തരത്തില്‍ പലരും പറഞ്ഞിട്ടുണ്ട്. എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. അങ്ങനെയൊരു അനുഭവം ഉണ്ടാകാത്തിടത്തോളം അങ്ങനെ പറയാനാകില്ലല്ലോ. ഞാന്‍ വളരെ കംഫര്‍ട്ടബിളാണ് രണ്ടിടത്തും. പിന്നെ ഇത്തരം വിഷയങ്ങള്‍ എല്ലാ മേഖലയിലും ഉണ്ടെന്നതാണു വാസ്തവം. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam