Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണിയറയിൽ മറ്റൊരു ബോളിവുഡ്–ക്രിക്കറ്റ് പ്രണയം കൂടി‌ !

Elli Hardik ഹാർദിക് പാണ്ഡ്യയും എല്ലി അവ്റാമും

ബോളിവുഡ് സെലിബ്രിറ്റികളുടെയും ക്രിക്കറ്റ് താരങ്ങളുടെയും വിശേഷങ്ങൾ എന്നും ആരാധകരുടെ ഇഷ്ടവിഷയമാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം അവർ ആഘോഷമാക്കും. അപ്പോൾ പിന്നെ ബോളിവു‍ഡും ക്രിക്കറ്റും ചേർന്നൊരു കല്യാണമായാലോ? പറയുകയേ വേണ്ട. ബിടൗൺ–ക്രിക്കറ്റ് പ്രണയം അത്ര പുത്തരിയൊന്നുമല്ല. ഹർഭജൻ സിങ്–ഗീത ബസ്ര, യുവരാജ് സിങ്–ഹസൽ കീച്ച്, സഹീർ ഖാൻ– സാഗരിക ഘഡ്കെ, വിരാട് കോഹ്‌‌ലി–അനുഷ്ക ശർമ ദമ്പതികൾക്കു പുറമെ ഇതാ അണിയറയിൽ മറ്റൊരു ബോളിവു‍ഡ്–ക്രിക്കറ്റ് പ്രണയം കൂടി ഉടലെടുത്തിരിക്കുകയാണ്. 

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും ബോളിവു‍ഡ്–സ്വഡിഷ് നടി എല്ലി അവ്റാമുമാണ് ഈ പ്രണയകഥയിലെ നായകനും നായികയും. നർത്തകി കൂടിയായ എല്ലി ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ സുപരിചിതയാണ്. വ്യത്യസ്തമായ സ്റ്റൈലിന്റെയും ഫാഷൻ സെൻസിന്റെയും കാര്യത്തിൽ മിടുക്കിയായ എല്ലി ഹാർദിക്കിന്റെ ഉള്ളം കവർന്നിരിക്കുന്നുവെന്ന വാർത്തയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. 

elli-1 ഹാർദിക് പാണ്ഡ്യയും എല്ലി അവ്റാമും

ഡിസംബറിൽ ഹാര്‍ദിക്കിന്റെ സഹോദരൻ ക്രിനാൽ പാണ്ഡ്യയുടെ വിവാഹത്തിന് എല്ലി വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്ത പരന്നത്. അതിനു മേമ്പൊടിയെന്നോണം കഴിഞ്ഞ ദിവസം ഇരുവരെയും ഒന്നിച്ച് എയർപോർട്ടിൽ കാണുകയും ചെയ്തു. കാറിലിരിക്കുന്ന എല്ലിയോട് ഹാർദിക് യാത്ര പറയുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ക്യാമറയിൽ നിന്നും മുഖം മറച്ചിരിക്കുന്ന എല്ലിയെയും ചിത്രങ്ങളിൽ കാണാം. എന്തായാലും ഇതോടെ ഗോസിപ്പുകൾ കുറച്ചുകൂടി ശക്തമായിരിക്കുകയാണ്. 

എന്നാൽ പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് എങ്ങുംതൊടാതെയുള്ള മറുപടിയാണ് ഇരുവരും നേരത്തെ മുതൽ നൽകുന്നത്. അത്തരം പ്രചരണങ്ങളിൽ പ്രതികരിക്കേണ്ട ആവശ്യം എന്താണെന്നും താൻ എന്തെങ്കിലും പറഞ്ഞാൽ അതു ഗോസിപ്പിന്റെ ആക്കം കൂട്ടുകയാണ് ചെയ്യുകയെന്നും എല്ലി നേരത്തെ പറഞ്ഞിരുന്നു. താനിപ്പോൾ സിംഗിളാണെന്നും ക്രിക്കറ്റിൽ തന്നെയാണ് ഇപ്പോഴത്തെ പൂർണ ശ്രദ്ധയെന്നും ഹാർദിക്കും പറ‍ഞ്ഞിരുന്നു. എന്തായാലും മറ്റൊരു ബിടൗൺ–ക്രിക്കറ്റ് പ്രണയ സാഫല്യത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.